റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കല്ലെറിഞ്ഞു പരിക്കേല്‍പ്പിക്കുന്നത് മാരകായുധം കൊണ്ടുള്ള ആക്രമണത്തിനു സമാനമെന്ന് ഹൈക്കോടതി

October 22, 2024 - 6:25 am

കൊച്ചി: മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ മരണകാരണമാകാവുന്ന കുറ്റകൃത്യത്തിന്‍റെ പരിധിയില്‍ വരുന്നതാണ്.കല്ലെറിഞ്ഞു പരിക്കേല്‍ക്കുന്നതും മരണത്തിനു കാരണമായേക്കാം. അതിനാല്‍, കല്ലിന്‍റെ വലിപ്പം, രൂപം, തീവ്രത, ഉപയോഗിച്ച രീതി എന്നിവ പരിശോധിച്ച്‌ ആയുധംകൊണ്ടുള്ള ആക്രമണത്തിനു സമാനമായ വകുപ്പ് ചുമത്താവുന്നതാണെന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.

അയല്‍വാസിയായ സ്ത്രീയുടെ തലയ്ക്കു കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് വിധി

കൊടകര സ്വദേശിയുടെ ഹര്‍ജിയാണു ഒക്ടോബർ 21 ന് കോടതി പരിഗണിച്ചത്. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ സ്ത്രീയുടെ തലയ്ക്കു കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച ഗുരുതര വകുപ്പുകള്‍ ചുമത്തി ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്

കേസ് നിലനില്‍ക്കുന്നതാണെന്നു കോടതി

ഇന്ത്യന്‍ ശിക്ഷാ നിയമം, ഭാരതീയ ന്യായ സംഹിത എന്നിവപ്രകാരം മാരകായുധമോ മറ്റു മാര്‍ഗങ്ങളോ ഉപയോഗിച്ചു മരണകാരണമാകാവുന്ന പരിക്കേല്‍പ്പിക്കലിന്‍റെ പരിധിയില്‍ വരുന്നതിനാല്‍ കേസ് നിലനില്‍ക്കുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *