റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കച്ച്‌ഗുഡ-മരുത്വേശ്വർ റൂട്ടിൽ കേരളം വഴി പുതിയ ട്രെയിൻ സർവീസ്

October 22, 2024 - 5:33 am

. കൊല്ലം: കേരളം വഴി ഒരു ദ്വൈവാര എക്സ്പ്രസ് സ്പെഷല്‍ ട്രെയിൻ സർവീസ് കൂടി ഓടിക്കാൻ റെയില്‍വേ ബോർഡ് തീരുമാനം. 2024 നവംബർ 1 മുതലാണ് സർവീസ് ആരംഭിക്കുക. കച്ച്‌ഗുഡ-മരുത്വേശ്വർ റൂട്ടിലാണ് സർവീസ്. സംസ്ഥാനത്ത് പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

നവംബർ ഒന്നുമുതല്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍

കച്ച്‌ഗുഡ – മരുതേശ്വർ ട്രെയിൻ നവംബർ ഒന്നുമുതല്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 6.05 ന് കച്ച്‌ഗുഡയില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചകഴിഞ്ഞ് 2.05 ന് മരുതേശ്വറില്‍ എത്തും. തിരികെയുള്ള സർവീസ് നവംബർ രണ്ടു മുതല്‍ ബുധൻ, ശനി ദിവസങ്ങളില്‍ മരുതേശ്വറില്‍ നിന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.40ന് കച്ച്‌ഗുഡയില്‍ എത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *