റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്ടില്‍ സ്വകാര്യ ബസ് ഉടമ വിഷം കഴിച്ച് മരിച്ച നിലയില്‍; ബസ്സിന്റെ ഓട്ടം നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍

July 20, 2021 - 8:44 am

അമ്പലവയൽ: വയനാട്ടില്‍ ബസ് ഉടമ മരിച്ച നിലയില്‍. വയനാട് അമ്പലവയലില്‍ സ്വകാര്യ ബസ് ഉടമയായ കല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജാമണി (48) യാണ് മരിച്ചത്. വിഷം കഴിച്ച നിലയിലാണ് രാജാമണിയെ കണ്ടെത്തിയത്. വീടിന് സമീമത്തെ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന് അവശ നിലയിലായ രാജ മണിയെ നാട്ടുകാര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 19/07/21 തിങ്കളാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.

കടല്‍മാട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ് രാജമണി. കോവിഡ് മൂലം ബസ്സിന്റെ ഓട്ടം നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.

സംസ്ഥാനത്തെ ചെറുകിട സംരഭകര്‍ വലിയ പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന സമാനമായ നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത. ലൈറ്റ് ആന്റ് സൗണ്ട് മേഖയിലുള്ള അഞ്ച് പേരാണ് അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ മേഖലയില്‍ ജീവനൊടുക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *