കുത്തിവയ്പ് കേന്ദ്രങ്ങള്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മാറുന്നുവെന്ന് എന്‍കെ പ്രേമ ചന്ദ്രന്‍ എം.പി.

കൊല്ലം: കോവിഡ് കുത്തിവയ്പ് കേന്ദ്രങ്ങള്‍ തീവ്ര വ്യാപന കേന്ദ്രങ്ങളായി മാറുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടും ഏകോപനമില്ലായ്മയും കൊണ്ടാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. പ്രഖ്യാപനത്തിനനുസൃതമായ ഉത്തരവുകള്‍ ഇല്ലാത്തതിനാല്‍ വന്‍ തിരക്കാണ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്ത സാധാരണക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കേണ്ടെന്നാേണാ സര്‍ക്കാര്‍ നയം. പാവപ്പെട്ടവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തുനടപടി സ്വീകരിച്ചെന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കണമെന്നും എംപി ആവശ്യപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പ് സുഗമമാക്കുന്നതിനുമുളള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംപി മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കി.

Share
അഭിപ്രായം എഴുതാം