റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം : വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന മോദി മോഡല്‍ കേരളത്തിലും നടപ്പാക്കുന്നതായി മുസ്ലീംലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്. കെ.എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെ്ത്തിയ 47 ലക്ഷം രൂപയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണ്. ഇതിന്റെ കൃത്യമായകണക്ക് ഹാജരാക്കും.കെപിഎ മജീദ് വിശദീകരിച്ചു

പിണറായി സര്‍ക്കാര്‍ മാറുന്നതിന് മുമ്പ് ഷാജിയെ പ്രതിയാക്കാന്‍ തിരക്കിട്ട ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം ഷാജിതന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഷാജിക്കുണ്ടെന്നും മജീദ് മാധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *