റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: ഒടുവില്‍ പിസി വിഷ്ണുനാഥിനെ കുണ്ടറയില്‍ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായി സൂചന. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം,ബ്ലോക്ക് ഭാരവാഹികള്‍ പ്രകടനമായി കൊല്ലം ഡിസിസിയിലെത്തിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. 15/03/21 തിങ്കളാഴ്ച ഉച്ചയോടെയാണ് ഭാരവാഹികളുള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകുരം മറ്റും ഡിസിസിയിലെത്തിയത്. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുള്‍പ്പടെയുളള നേതാക്കള്‍ കെപിസിസിയുമായി ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് വിഷ്ണുനാഥിനെ കുണ്ടറയില്‍ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ തുടക്കത്തില്‍ വിഷ്ണുനാഥിനെ വട്ടിയൂര്‍ക്കാവിലേക്ക് തീരുമാനിച്ചിരുന്നുവെന്നാണ് വിവരം, പിന്നീട് കൊല്ലം, കുണ്ടറ,കൊട്ടാരക്കര എന്നീ മണ്ഡലങ്ങളിലേക്ക് പരിഗണിച്ചു. കൊല്ലത്ത് വിഷ്ണുനാഥ് വരുന്നതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണതന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പോസറ്ററുകളും പ്രത്യക്ഷപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *