ര
താനെ | മഹാരാഷ്ട്രയില്‍ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടാണ് അക്രമം ഉണ്ടായത്. ചെങ്ങന്നൂര്‍ സ്വദേശി വിഷ്ണു നായര്‍(31) ആണ് കൊല്ലപ്പെട്ടത്.താനെയിലെ വര്‍ത്തക് നഗറിലാണ് സംഭവം . സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന വിഷ്ണുവിനെ അക്രമിസംഘം പിന്തുടര്ന്ന് അക്രമിക്കുകയായിരുന്നു
വര്‍ത്തക് നഗറിലെ മത്സ്യക്കച്ചവടക്കാരും പ്രതികളും തമ്മിലുണ്ടായ ഒരു തര്‍ക്കത്തില്‍ വിഷ്ണു നായര്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് പോലീസെത്തി ഈ പ്രശ്നം പരിഹരിച്ച് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു. പോലീസ് മടങ്ങിയതിനു പിന്നാലെ, ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന വിഷ്ണുവിനെ അക്രമിസംഘം പിന്തുടര്ന്ന് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. .
കൊല്ലപ്പെട്ട വിഷ്ണു നായരും കസ്റ്റഡിയിലായ പ്രതികളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്
കൊല്ലപ്പെട്ട വിഷ്ണു നായരും കസ്റ്റഡിയിലായ പ്രതികളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. . കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.