റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: പുതുക്കാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തകര്‍ തൃശൂര്‍ ഡിസിസി ഓഫീസ് ഉപരോധിച്ചു. സ്ഥാനാര്‍ത്ഥി സുനില്‍ അന്തിക്കാടിനെ മാറ്റണമെന്നാണ് ആവശ്യം. പുതുക്കാട് മണ്ഡലത്തില്‍ വരത്തനായ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മണ്ഡലത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപി സിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍,ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നതായി അളകപ്പ ബ്ലോക്ക് വൈസ് പ്രസിഡന്റ് എ ഷംസുദ്ദീന്‍ പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മേഴ്‌സി ജോണി, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി വൈശാഖ് ഐത്താടന്‍, രാജു തളിയപറമ്പില്‍, ടി.വി പ്രഭാകരന്‍, ജെയിംസ് പറപ്പളളി, ലൂയിസ് പൊന്തേക്ക, സിസി സോമരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെപിസിസി സെക്രട്ടറി കൂടിയാണ് സുനില്‍.വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ അഭാവത്തില്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയാണ് യുഡിഎഫിന്. പുതുക്കാട് മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാന സെക്രട്ടറി എ നാഗേഷാണ് ബിജെപി സ്ഥാനാര്‍ത്ഥി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *