റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില

January 23, 2021 - 9:47 pm

പനജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. എഫ്.സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഓരോ ഗോളടിച്ച് സമനിലയില്‍ തളച്ചത്. 65-ാം മിനിട്ടില്‍ ഗോവയുടെ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാലസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും അവസരം കൃത്യമായി മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല.

25–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനെതിരായ ഫ്രീകിക്കിലൂടെയാണ് ഗോവ ലീഡ് നേടിയത്. കിക്കെടുത്ത ജോർജ് ഓർട്ടിസിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ആൽബിനോ ഗോമസിന് മുകളിലൂടെ വലയിലെത്തുകയായിരുന്നു.

40–ാം മിനിറ്റിൽ ബകാരി കോനെയുടെ ഹെഡറിൽ ബ്ലാസ്റ്റേഴ്സ് ഗോവയുടെ വല കുലുക്കിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *