റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്ന് ജില്ലകളിലെ 60 വാര്‍ഡുകളെ തപാല്‍ വകുപ്പ് പഞ്ചനക്ഷത്ര വാര്‍ഡുകളായി പ്രഖ്യാപിച്ചു

January 20, 2021 - 10:23 pm

തിരുവനന്തപുരം, കൊല്ലം, പത്തനംമിട്ട എന്നീ മൂന്ന് ജില്ലകളിലെ 60 വാര്‍ഡുകളെ പഞ്ചനക്ഷത്ര വാര്‍ഡുകളായി  തപാല്‍ വകുപ്പ്   സെക്രട്ടറി ശ്രീ. പ്രദീപ്ത് കുമാര്‍ ബിസോയ് പ്രഖ്യാപിച്ചു.  

തപാല്‍ വകുപ്പ് നല്‍കുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് (പിഒഎസ്ബി), സുകന്യ സമൃദ്ധി യോജന (എസ്എസ് വൈ) / പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് ലിങ്ക്ഡ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട്, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (പിഎല്‍ഐ) / റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ), പ്രധാന്‍മന്ത്രി സുരക്ഷ ബിമ യോജന (പിഎംഎസ്ബിവൈ) എന്നീ അഞ്ച് സേവനങ്ങള്‍/പദ്ധതികള്‍ തിരഞ്ഞെടുക്കപ്പെട്ട ഓരോ വാര്‍ഡിലെയും 100 വീടുകളിലെങ്കിലും എത്തിക്കുക എന്നതാണ് പഞ്ചനക്ഷത്ര വാര്‍ഡ് എന്ന ആശയം.

പഞ്ചനക്ഷത്ര വാര്‍ഡ് എന്ന ആശയത്തിനു കീഴില്‍ ഇത്തരത്തിലെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഗ്രാമതലത്തില്‍ ലഭ്യമാക്കുവാനും അവയുടെ വിപണനത്തിനും പ്രചാരണത്തിനുമായി തപാല്‍ വകുപ്പ് പ്രവര്‍ത്തനങ്ങളാരംഭിച്ചു കഴിഞ്ഞു. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് (പിഒഎസ്ബി) സമ്പാദ്യം/മിതവ്യയം പ്രോത്സാഹിപ്പിക്കുന്നു, സുകന്യ സമൃദ്ധി യോജന (എസ്എസ് വൈ) പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക ശാക്തീകരണം നല്‍കുന്നു, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (പിഎല്‍ഐ) / റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ) ലൈഫ് ഇന്‍ഷ്വറന്‍സ് കവറേജ് നല്‍കുന്നു, ഐപിപിബി സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നു, പ്രധാന്‍മന്ത്രി സുരക്ഷ ബിമ യോജന (പിഎംഎസ്ബിവൈ) സാധാരണക്കാരന് താങ്ങാവുന്ന ഒരു ചെറിയ തുകയ്ക്ക് അപകട ഇന്‍ഷ്വറന്‍സ് കവറേജ് നല്‍കുന്നു. പഞ്ചനക്ഷത്ര ഗ്രാമ പദ്ധതി ലഘുസമ്പാദ്യം, ലൈഫ് ഇന്‍ഷുറന്‍സ്, നിക്ഷേപം, പെണ്‍കുട്ടികളുടെ ശാക്തീകരണം, ഡിജിറ്റല്‍ ബാങ്കിംഗ്, അപകട ഇന്‍ഷുറന്‍സ് എന്നിവയുടെ ആനുകൂല്യങ്ങള്‍ പോസ്റ്റ് ഓഫീസ് എന്ന ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നു.

തപാല്‍ വകുപ്പിന്റെ വിവിധ സേവനങ്ങളും പദ്ധതികളും കേരളത്തിലെ ഓരോ വീടുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷനിലെ നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ 19-ാം വാര്‍ഡില്‍ (28 മൈല്‍) ആദ്യമായി പഞ്ചനക്ഷത്ര വാര്‍ഡ് എന്ന ആശയം നടപ്പിലാക്കി. ആദ്യത്തെ പഞ്ചനക്ഷത്ര വാര്‍ഡ് 2019 നവംബർ ഒന്നിന് പ്രഖ്യാപിച്ചു. തുടര്‍ന്ന് വാര്‍ത്താവിനിമയ സഹമന്ത്രി 2020 സെപ്തംബർ 10ന് മഹാരാഷ്ട്ര സര്‍ക്കിളില്‍ ഈ ആശയം ഔദ്യോഗികമായി ആരംഭിക്കുകയും ചെയ്തു.  ഇപ്പോള്‍ ഇത് രാജ്യമൊട്ടാകെ വ്യാപിപ്പിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *