ഭൂമി കറങ്ങുന്നത് വേഗത്തിൽ, ഒരു ദിവസത്തില്‍ ഇപ്പോള്‍ 24 മണിക്കൂറില്ലെന്ന് ഗവേഷകർ

ന്യൂഡൽഹി: ഒരു ദിവസത്തില്‍ ഇപ്പോള്‍ 24 മണിക്കൂറില്ലെന്ന് ഗവേഷകര്‍.
ഭൂമി ഇപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് എന്നാണ് കണ്ടെത്തല്‍. അതാണ് സമയ ദൈർഘ്യം കുറഞ്ഞത് . ‘നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ്’ പ്രകാരം ഒരു ദിവസത്തില്‍ 1.4602 മില്ലിസെക്കന്‍ഡാണ് കുറയുന്നത്.

2020 മുതല്‍ ഒരു ദിവസം പൂര്‍ത്തിയാകാന്‍ 24 മണിക്കൂര്‍ വേണ്ടെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ജൂലൈ 19നാണ് 1960കള്‍ക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂര്‍ത്തിയായത് .
ആഗോള താപനം കാരണം ഭൂമി കറങ്ങുന്നതിന്റെ വേഗം ഇനിയും കൂടിയേക്കാമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം