തിരുവനന്തപുരം : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്.
ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ തങ്ങളോട് ആവശ്യപ്പെട്ടിരുന്നു എന്ന് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും മൊഴി നൽകിയിരുന്നു.
ഈ മൊഴി അടിസ്ഥാനമാക്കിയാണ് സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
അടുത്ത ആഴ്ച നോട്ടീസ് നല്കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് തീരുമാനം.



