റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ സിനിമാ ശാലകൾ തുറന്നു

October 16, 2020 - 8:14 am

ന്യൂഡൽഹി: ഏഴ് മാസത്തിന് ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സിനിമാ ശാലകൾ തുറന്നു.

എന്നാൽ കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തിയേറ്ററുകളും മൾട്ടിപ്ലക്സുകളും അടഞ്ഞു കിടക്കുകയാണ്.
10 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും തീയറ്ററുകൾ തുറന്നിട്ടുണ്ട്. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാണ് സിനിമാശാലകൾ പ്രവർത്തിച്ചു തുടങ്ങിയത്.

അടുത്ത രണ്ടാഴ്ച തിയേറ്റർ ശൃംഖലയുടെ ട്രയൽ റൺ ആയിരിക്കുമെങ്കിലും സിനിമാ ബിസിനസ്സ് വീണ്ടും കുതിച്ചുയരുമെന്ന് ഈ രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നത്. ദീപാവലിക്ക് മുമ്പ് ചില വലിയ ചിത്രങ്ങളെങ്കിലും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *