ആലുവ: ആലുവായിലെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷ്ടിച്ച വീട്ടുജോലിക്കാരിയും സുഹൃത്തും പോലീസ് പിടിയിലായി. ഇടുക്കി കരുണാപുരം കരയില്‍ വിദ്യാ അനില്‍കുമാര്‍ (32), ഇടുക്കി രാമക്കല്‍മേട് കൊണ്ടോത്തറ വീട്ടില്‍ ജെയ്‌സണ്‍മോന്‍ (38) എന്നിവരാണ് അറസ്റ്റിലായത്.
വിദ്യ ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന് 12 പവനോളം സ്വര്‍ണ്ണം മോഷ്ടിച്ച് വില്‍പ്പന നടത്തിയ പ്രതികള്‍ പുതിയ സ്വര്‍ണ്ണം വാങ്ങിയതിനുശേഷം ഇവ വിവധ സ്ഥലങ്ങളില്‍ പണയം വച്ചിരിക്കുകയായിരുന്നു. ജില്ലാ റൂറല്‍ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി ജി.വേണു, ആലുവാ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍. സുരേഷ്‌കുമാര്‍,എസ്‌ഐ മാരായ ആര്‍ വിനോദ് , ജെര്‍ട്ടീനാ ഫ്രാന്‍സിസ് ഷാജു ടിവി, എസ്.സിപിഒ മാരായ ഷാഹി, മീരാന്‍, നിയാസ്, സാലിമോള്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.



