റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മ്യാന്‍മാറുമായി തീരദേശ ഷിപ്പിംഗ് കരാറിലേര്‍പ്പെടാന്‍ ഇന്ത്യ

October 4, 2020 - 11:34 am

ന്യൂഡല്‍ഹി: മ്യാന്‍മര്‍ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ഷ്രിംഗ്ലയും മ്യാന്‍മാര്‍ സന്ദര്‍ശിക്കും. മ്യാന്‍മാര്‍ സീനിയര്‍ ജനറല്‍ മിന്‍ ആംഗ് ഹ്ലേയിംഗിനെയും മ്യാന്‍മറിന്റെ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂകിയെയും സന്ദര്‍ശിക്കുന്ന ഇരുവരും ബംഗാള്‍ ഉള്‍ക്കടലിലെ സിറ്റ്വെ തുറമുഖം വഴിയും കലാഡന്‍ നദി മള്‍ട്ടി മോഡല്‍ ലിങ്ക് വഴിയും ഇന്ത്യന്‍ കപ്പലുകള്‍ മിസോറാമിലേക്ക് എത്താന്‍ അനുവദിക്കുന്ന തീരദേശ ഷിപ്പിംഗ് കരാറില്‍ മ്യാന്‍മാറുമായി ധാരണയിലെത്താനുള്ള ശ്രമങ്ങള്‍ നടത്തും.

അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ വിഭാവനം ചെയ്ത ഈ പദ്ധതി കഴിഞ്ഞ 20 വര്‍ഷമായി നടപ്പാവാതെ നില്‍ക്കുകയാണ്. ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയിലെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്കും തടസം സൃഷ്ടിക്കുന്നതിനായി സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്യും. മണിപ്പൂരിലെ മോറെ അതിര്‍ത്തിയിലും അരുണാചല്‍ പ്രദേശിലെ വിജയനഗറിലുടനീളം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ റുയിലി ആസ്ഥാനമായുള്ള ഉല്‍ഫയിലെ പരേഷ് ബറുവയെപ്പോലുള്ള നേതാക്കളുമായി ഇന്ത്യാ വിരുദ്ധ കലാപകാരികള്‍ ബന്ധം പുലര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *