കാര്‍ വാങ്ങാതെ സ്വന്തമാക്കാം: അറിയാം മാരുതി സുസുക്കി സബ്‌സ്‌ക്രൈബ്

ന്യൂഡല്‍ഹി: കാര്‍ വാങ്ങാതെ സ്വന്തമാക്കുന്ന അല്ലെങ്കില്‍ കാര്‍ ലീസിങ്ങ് പദ്ധതിയാണ് മാരുതി സുസുക്കി സബ്‌സ്‌ക്രൈബ്. പദ്ധതി പ്രകാരം
ബ്രാന്‍ഡില്‍ നിന്നുള്ള സ്വിഫ്റ്റ് ഡിസയര്‍, വിറ്റാര ബ്രെസ, എര്‍ട്ടിഗ, ബലേനോ, സിയാസ് മോഡലുകള്‍ ഈ പദ്ധതിയിലൂടെ സ്വന്തമാക്കാം. പദ്ധതി പ്രകാരം വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് 24, 36, 48 മാസത്തേക്ക് ഒരു കാര്‍ സ്വന്തമാക്കാന്‍ സാധിക്കും.

അറ്റകുറ്റപ്പണികളും ഇന്‍ഷുറന്‍സ് ചെലവുകളും ഉള്‍പ്പെടുന്ന ഒരു നിശ്ചിത പ്രതിമാസ നിരക്ക് ഉപഭോക്താക്കള്‍ നല്‍കേണ്ടതാണ്. ഡല്‍ഹിയില്‍ സ്വിഫ്റ്റ് സബ്‌സ്‌ക്രൈബ് ചെയ്യുകയാണെങ്കില്‍ 48 മാസത്തേക്ക് 14,463 രൂപ (നികുതി ഉള്‍പ്പെടെ) നല്‍കണം.അറ്റകുറ്റപ്പണി ചെലവുകള്‍, സീറോ ഡിപ്രീസിയേഷന്‍ ഇന്‍ഷുറന്‍സ്, 24ഃ7 റോഡ്സൈഡ് അസിസ്റ്റ് എന്നി ചാര്‍ജുകളും ഇതില്‍ ഉള്‍പ്പെടുന്നു. റോഡ് ടാക്സും രജിസ്ട്രേഷന്‍ ചാര്‍ജുകളും സബ്സ്‌ക്രിപ്ഷന്‍ ഫീസില്‍ ഉള്‍പ്പെടുന്നു.ഓള്‍ ഇന്ത്യ പെര്‍മിറ്റിനൊപ്പം വൈറ്റ് പ്ലേറ്റിലോ ബ്ലാക്ക് പ്ലേറ്റിലോ വാഹനം രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വില്‍പ്പനയിടിവിനെ നേരിടാന്‍ വാഹന നിര്‍മ്മാതാക്കള്‍ പുതുവഴികള്‍ തേടുന്നതിന്റെ ഭാഗമാണ് ലീസിങ്ങ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

പുതിയ കാറുകളാണു പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്കു ലഭ്യമാക്കുകയെന്നു മാരുതി സുസുക്കി അറിയിച്ചു. അതുകൊണ്ടുതന്നെ ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാനും വരിക്കാര്‍ക്ക് അവസരമുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ 15 ദിവസത്തിനകം പുതിയ കാര്‍ കൈമാറുമെന്നാണു മാരുതി സുസുക്കിയുടെ വാഗ്ദാനം.

Share
അഭിപ്രായം എഴുതാം