റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കസ്റ്റഡിയിൽ സ്വപ്ന സുരേഷിന് നിർദ്ദേശം കൊടുക്കാൻ ഉദ്യോഗസ്ഥർ. ദേശീയ അന്വേഷണ ഏജൻസിയെ പോലും കബളിപ്പിച്ചുകൊണ്ട് ഇടപെടലുകൾ.

August 30, 2020 - 10:46 pm


കൊച്ചി : ദേശീയ അന്വേഷണ ഏജൻസി , എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്,കസ്റ്റംസ് എന്നീ മൂന്ന് ഏജൻസികളും രജിസ്റ്റർ ചെയ്ത കേസിനെ അടിസ്ഥാനത്തിൽ തുടർച്ചയായി കസ്റ്റഡിയിലിരിക്കെ സ്വപ്ന സുരേഷ് ഇപ്പോൾ നൽകുന്ന മൊഴികളും പ്രതികരണങ്ങളും സംശയകരമായിരിക്കുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വപ്ന സുരേഷിന് നിർദേശങ്ങൾ നൽകിയതായും അതിൻറെ അടിസ്ഥാനത്തിൽ സ്വപ്നസുരേഷ് മൊഴിമാറ്റി പറഞ്ഞതായും വ്യക്തമായതിനെ തുടർന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ച് അന്വേഷണം ആരംഭിച്ചു.
കസ്റ്റംസിൽ സ്വപ്ന സുരേഷിനെ സഹായിച്ചു എന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അന്വേഷണ സംഘത്തിലെ അസിസ്റ്റൻറ് കമ്മീഷണർ എൻഎസ് ദേവിനെ കസ്റ്റംസ് പ്രവീൻറ്റീവ് വിഭാഗത്തിൽ നിന്നും മാറ്റി.
സ്വപ്ന സുരേഷിന് ഉപദേശം നൽകിയതിന് പേരിലാണോ ഈ നടപടി എന്ന് വ്യക്തമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *