ഉണ്ണി മുകുന്ദൻ നിർമാതാവിൻ്റെ റോളിൽ. UMF സ്വപ്ന സാക്ഷാത്ക്കാരമെന്ന് താരം

കൊച്ചി: ചിങ്ങം ഒന്നിന് ശുഭാരംഭം കുറിച്ച് ഉണ്ണി മുകുന്ദൻ സിനിമ നിർമാതാവാകുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) എന്ന നിർമാണ കമ്പനി രൂപീകരിച്ചാണ് പുതിയ മേഖലയിലേക്കുള്ള കടന്നു വരവ്. അഭിനയ രംഗത്ത് എത്തിയതിന്റെ ഒൻപതാം വർഷമാണ് ഉണ്ണി മുകുന്ദൻ സിനിമ നിർമാണത്തിലേക്ക് ചുവടു വയ്ക്കുന്നത് .ഇതേ കുറിച്ച് ഏറെ പ്രതീക്ഷയോടെയുള്ള ഉണ്ണി മുകുന്ദൻ്റെ ട്വീറ്റ് വൈറലാകുകയാണ്.

” ഞാൻ ജീവിതകാലം മുഴുവനും കണ്ട സ്വപ്നങ്ങളിൽ എന്നെത്തന്നെ വിഭാവനം ചെയ്തു നോക്കിയിരുന്നു. അപ്പോൾ അതു യാഥാർത്യമാക്കാൻ ഈ പ്രപഞ്ചം എനിക്കൊപ്പം നിന്നു. ഒരു നടനാവുക എന്നത് അങ്ങനെ ഒരു സ്വപ്നമായിരുന്നു. ആ വിശ്വാസം മുറുകെ പിടിച്ച് നിർമ്മാതാവെന്ന ‘ഉണ്ണി മുകുന്ദൻ ഫിലിംസിലൂടെ’ (UMF) ഞാൻ സ്വപ്നസാക്ഷാത്ക്കാരത്തിലേക്ക് ചുവടുവയ്ക്കുന്നു. സിനിമയ്ക്ക് അർത്ഥവത്തായ ഒന്ന് തിരികെ നൽകുക എന്ന എന്റെ ശ്രമത്തിന്റെ ഭാഗമാണ് UMF. പ്രചോദനാത്മകവും, മാനസികോല്ലാസം പകരുകയും ചെയ്യുന്ന സൃഷ്‌ടികൾ മെനഞ്ഞെടുക്കാനും, കഴിവുകളെ പിന്തുണയ്ക്കാൻ ഉതകുന്ന ഒരു പ്ലാറ്റ്‌ഫോമാവുകയുമാണ് UMF ലക്ഷ്യമിടുന്നത്.” എന്നാണ് ഉണ്ണി മുകുന്ദൻ തന്റെ സ്വപ്നപദ്ധതിയെ പറ്റി പറയുന്നത്.

കുറിപ്പിൽ ഗുരുവായ അന്തരിച്ച സംവിധായകൻ ലോഹിതദാസിനും, സഹ പ്രവർത്തകർക്കും, അച്ഛനമ്മമാർക്കും ഇത്രയും നാൾ അവർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഉണ്ണി നന്ദി അറിയിച്ചു.

കവി, ഗായകൻ എന്നീ മേഖലയിലും തിളങ്ങിയ താരമാണ് ഉണ്ണി. ലോക്ക്ഡൗൺ വേളയിൽ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ തയാറെടുപ്പിലായിരുന്നു ഉണ്ണി. സ്ഥിരം ജിം വർക്ക്ഔട്ട് ചെയ്ത് ശരീരം പരിപാലിക്കുന്ന ഉണ്ണി അടുത്ത ചിത്രത്തിനായി തടികൂട്ടി. ചിത്രത്തിൻ്റെ ഷൂട്ടിംഗ്‌ ആരംഭിച്ചു

Share
അഭിപ്രായം എഴുതാം