റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കനത്ത മഴയിൽ ബണ്ട് പൊട്ടി പള്ളി തകർന്നു

August 12, 2020 - 1:36 pm

ആലപ്പുഴ: ചുങ്കം കരുവേലി പാടശേഖരത്തിലെ സെൻ്റ് പോൾസ് സി എസ് ഐ പളളിയാണ് തകർന്നത്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ പാടത്തെ ബണ്ട് പൊട്ടിയെത്തിയ വെള്ളമാണ് അപകടത്തിനിടയാക്കിയത്.


രണ്ട് പാടശേഖരങ്ങൾക്കിടയ്ക്ക് 151 വർഷം മുൻപ് നിർമ്മിച്ച പള്ളിയാണ് പൂർണ്ണമായും തകർന്നത്. രണ്ട് ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് ബണ്ട് പൊട്ടുവാനിടയുണ്ടന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയതിനാൽ മറ്റ് ദുരന്തം ഉണ്ടായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *