ന്യൂഡൽഹി: ജനസംഖ്യാ സെൻസസിൽനിന്നു ജാതി കണക്കെടുപ്പ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി. ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി പിന്നാക്ക ജാതികളിൽ എത്ര വ്യക്തികളുണ്ടെന്ന് സർക്കാർ അറിയണമെന്ന നിരീക്ഷണത്തോടെയാണു ജാതി സെൻസസിനെതിരായ ഹർജി തള്ളിയത്.
ഇതെല്ലാം നയപരമായ വിഷയങ്ങൾ
ജാതിവിവരങ്ങൾ ശേഖരിക്കുന്നത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും വിവരങ്ങൾ കോർപറേറ്റ് സ്ഥാപനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും കൈകളിലെത്തിയാൽ അപകടകരമാകുമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ഇതെല്ലാം നയപരമായ വിഷയങ്ങളാണെന്നും സർക്കാരിന്റെ നയപരിധിയിൽ വരുന്നതുകൊണ്ട് കോടതികൾക്ക് ഇടപെടാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.