പരിസ്ഥിതി ആഘാത നിർണയത്തിൻറെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കൊണ്ടുള്ള കേന്ദ്ര സർക്കാരിൻറെ കരട് വിജ്ഞാപനത്തിന് എതിരെ എതിർപ്പ് രാഷ്ട്രീയമായി കേന്ദ്രീകരിക്കുന്നു

തിരുവനന്തപുരം: സർക്കാരിനെയും സ്വകാര്യ വ്യക്തികളുടെയും നിർമ്മാണം അടക്കമുള്ള പ്രവർത്തനങ്ങളിൽ പരിസ്ഥിതി ആഘാതം നിർണയിക്കുന്നതിന് മാനദണ്ഡങ്ങൾ പരിഷ്കരിച്ചു കൊണ്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കരട് വിജ്ഞാപനത്തിന് എതിരേയുള്ള അഭിപ്രായങ്ങൾ രാഷ്ട്രീയമായി കേന്ദ്രീകരിക്കുകയാണ്. ദേശീയപാത അടക്കമുള്ള സർക്കാറിൻറെ വികസന പ്രവർത്തനങ്ങൾക്കും സ്വകാര്യ നിക്ഷേപകരുടെ പദ്ധതികൾക്കും അനുമതി നൽകുമ്പോൾ ഇപ്പോൾ നടത്തിയിരിക്കുന്നത് പരിസ്ഥിതി ആഘാതം എത്ര എന്ന് നിർണയിക്കുന്ന മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കൊണ്ടുള്ള വിജ്ഞാപനമാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് അഭിപ്രായങ്ങൾ നൽകുവാനുള്ള സമയം കഴിഞ്ഞിരിക്കുകയാണ്. കരട് വിജ്ഞാപനത്തിലെ ഇളവുകളെ എതിർത്തുകൊണ്ടുള്ള സമീപനരേഖ ആണ് സംസ്ഥാനസർക്കാർ നൽകിയിട്ടുള്ളത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണ് സംസ്ഥാന സർക്കാർ വിലയിരുത്തിയിട്ടുള്ളത്.

ഈ വിജ്ഞാപനത്തിന് നിർദ്ദേശങ്ങളിൽ അന്തിമമല്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേദ്ക്കർ പറഞ്ഞു. എല്ലാ സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും ഇതുമായി ബന്ധപ്പെട്ട നല്ല നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നു. ഇതുവരെ ലഭിച്ച ആയിരക്കണക്കിന് നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും ജാവേദ്കർ പറഞ്ഞു.

വിവിധ രാഷ്ട്രീയ പാർട്ടികളും നിലപാട് പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവന്നു. വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്നും 10 കിലോമീറ്റർ അകലെ വരെയുള്ള ഭൂമി ആവശ്യമെങ്കിൽ വനംവകുപ്പിന് ഏറ്റെടുക്കുവാനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരം നൽകുന്ന ഉത്തരവ് അടക്കം മുൻപ് എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള വിഷയങ്ങളിൽ പോലും മൗനം അവലംബിച്ചു കൊണ്ട് മൊത്തം മാർഗങ്ങളെയും എതിർക്കുന്ന നിലപാടിൽ ബിജെപി – എൻഡി എ ഘടകകക്ഷികൾ ഒഴികെയുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു. അതോടെ പരിസ്ഥിതി വിജ്ഞാപന രേഖയ്ക്കെതിരെയുള്ള എതിർപ്പ് രാഷ്ട്രീയമായി. വിവിധ പാർട്ടികളും നേതാക്കളും ഈ കാര്യത്തിൽ കൈക്കൊണ്ട നിലപാടുകൾ ചുവടെ കൊടുക്കുന്നു.

പിണറായി വിജയന്‍ : പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന് കരട് ദൂരവ്യാപക വിപരീതവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി കൂടുതൽ ചർച്ച ആവശ്യമാണ്.പ്രധാനമായും ഖനനാനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ഭേദഗതിയാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. ഇടത്തരം വിഭാഗത്തിൽ എ കാറ്റഗറി ബി 1 -ൽ 5 ഹെക്ടർ മുതൽ 100 ഹെക്ടർ വരെ എന്ന വ്യവസ്ഥയാണ് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. അതിൽ അഞ്ച് ഹെക്ടർ എന്നത് രണ്ട് ഹെക്ടർ ആക്കി മാറ്റണം എന്നാണ് സംസ്ഥാനത്തിന് ആവശ്യമായി മുഖ്യമന്ത്രി പറയുന്നത്.

പദ്ധതിയുടെ അനുവദിക്കും പബ്ലിക് ഹിയറിങ്ങനെയായി മാറിയിരിക്കുന്ന 20 ദിവസം 30 ദിവസം ആയി തന്നെ തുടരണം.ചെറുകിട പദ്ധതികൾക്ക് അനുമതി നൽകുന്ന ജില്ലാ പാരിസ്ഥിതിക ആഘാത നിർണയ സമിതികളെ നിലനിർത്തണം

കാനം രാജേന്ദ്രന്‍- പാരിസ്ഥിതിക പ്രത്യാഘാത വിശകലനത്തിന്റെ കരട് വിജ്ഞാപനത്തിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കേന്ദ്രത്തിന് കത്തയച്ചു. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ അധികാരത്തെ ഇല്ലാതാക്കുന്നു എന്നാണ് ഈ കത്തിൽ പരാമർശിച്ചിട്ടുള്ളത്. സുപ്രീംകോടതി വിധി പ്രകാരം കരട് രേഖകൾ പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കണമെന്ന കാര്യവും നടപ്പാക്കിയിട്ടില്ല.

ജനങ്ങളുടെ അഭിപ്രായം കേൾക്കാതെയാണ് ഇത് നടപ്പാക്കാൻ ഒരുങ്ങുന്നത് എന്നും ഇന്ത്യൻ ജനാധിപത്യത്തിനു തന്നെ ലജ്ജാകരമെന്നും മന്ത്രിസഭയുടെ അധികാര ദുർവിനിയോഗം ആണെന്നും കാനം പറഞ്ഞു. വൻകിട പദ്ധതികൾക്ക് പരിസ്ഥിതി അനുമതി നൽകുന്നതിന് പ്രാദേശിക ഭരണ കൂടത്തിന് അധികാരം നൽകുവാനെടുത്ത നിലപാട് സർക്കാർ സ്വീകരിക്കും.

ഹരിത ട്രിബ്യൂണൽ നിർദ്ദേശപ്രകാരം പിരിച്ചുവിട്ട ജില്ലാതല പരിസ്ഥിതി സമിതികൾ പുന:സ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ടു വയ്ച്ചു. അഞ്ചേക്കറിൽ താഴെയുള്ള ക്വാറികൾക്കും 20 മീറ്ററിൽ കുറഞ്ഞ വീതിയുള്ള ഹൈവേ നിർമാണത്തിനും പാരിസ്ഥിതിക ആഘാത പഠനം വേണ്ടെന്ന് നിർദ്ദേശം തിരുത്തണം. ഇരുപതിനായിരം ചതുരശ്ര അടിയിലുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് നിലവിൽ പരിസ്ഥിതി ആഘാത പഠനം നിർബന്ധമാണ്. അത് ഒന്നര ലക്ഷം ചതുരശ്രഅടി ആക്കുന്നതിനെയും എതിർക്കും.

പി ടി തോമസ് എം എല്‍ എ : കേന്ദ്ര സർക്കാരിൻറെ ഈ വിജ്ഞാപനത്തിന് എതിരെ എതിർപ്പ് അറിയിക്കാൻ വൈകിയ സംസ്ഥാന സർക്കാരിൻറെ നിലപാട് പ്രതിഷേധാർഹമാണ്. ഗാഡ്ഗിൽ റിപ്പോർട്ടിൽ തൻറെ നിലപാടിനെ എതിർത്ത സംസ്ഥാന കോൺഗ്രസ് നേതൃത്വത്തേയും സിപിഎമ്മിനെയും അദ്ദേഹം വിമർശിച്ചു.

ഈ കരട് വിജ്ഞാപനം കേരളത്തിലെ ജനങ്ങളെ ആണ് പ്രധാനമായും ബാധിക്കുക. ഇത് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയും പ്രധാനമന്ത്രിക്കും കത്തയച്ചു. ഗാഡ്ഗിൽ റിപ്പോർട്ട് എതിർത്തവരാണ് സിപിഐഎമ്മും ഘടകകക്ഷികളും ചില മതമേലധ്യക്ഷന്മാരും. ഇവരുടെ നിലപാട് ഖേദകരം.

മുല്ലപ്പള്ളി രാമചന്ദ്രൻ – പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പരിസ്ഥിതി ശത്രുക്കളാണ്. ഈ കരടു വിജ്ഞാപനം എത്രയും പെട്ടെന്ന് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ഇതിൽ നിലപാട് അറിയിക്കാൻ കേരള സർക്കാർ ഇപ്പോഴും തയ്യാറല്ല. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പോലും ക്വാറികൾക്ക് നിരന്തരം അനുമതി നൽകുകയാണ് കേരളസർക്കാർ.

ആഗോള മുതലാളിത്ത താല്പര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന കേന്ദ്ര സർക്കാരിനെ താൽക്കാലികമായ സാമ്പത്തിക നേട്ടം മാത്രമാണ് ലക്ഷ്യം. പരിസ്ഥിതിയെ പൂർണ്ണമായും തകർക്കുന്ന ഭയാനകമായ തീരുമാനമാണ് ഇത്. വനമേഖലയിൽ ഉള്ള റെയിൽവേ ദേശീയപാത നിർമാണം, മണൽഖനനം, കൽക്കരി ഖനനം, പാറഖനനം, ആണവ നിലയങ്ങൾ, ജലവൈദ്യുത പദ്ധതികൾ എന്നിവ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതികളാണ്. ഇവയ്ക്ക് അംഗീകാരം നൽകുന്നതാണ് ഈ വിജ്ഞാപനം. പരിസ്ഥിതിലോലപ്രദേശങ്ങൾ സംരക്ഷിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ് കേരളത്തിലെ തുടർച്ചയായ പ്രളയവും ഉരുൾപൊട്ടലും. പമ്പ-ത്രിവേണി മണൽ കടത്തും കരിമണൽ ഖനനവും അതിരപ്പിള്ളിയിലെ പദ്ധതിക്കുള്ള അനുമതിയും സംസ്ഥാന സർക്കാരിൻറെ പ്രകൃതി ദ്രോഹം തുറന്നു കാട്ടുന്നതാണ്.

Share
അഭിപ്രായം എഴുതാം