വൈദ്യരത്‌നം ഔഷധശാലയുടെ ചെയര്‍മാന്‍ ഇ ടി നാരാണന്‍ മൂസ് അന്തരിച്ചു.

തൃശ്ശൂർ : വൈദ്യരത്നം ഔഷധശാല സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയ അഷ്ടവൈദ്യൻ ഇ ടി നാരായണ മൂസ (87) അന്തരിച്ചു. ബുധനാഴ്ച രാത്രി 8 മണിയ്ക്കാണ് മരണമടഞ്ഞത്. ആയുർവേദ പരമ്പരയിൽപ്പെട്ട തൃശൂർ തൈക്കാട്ടുശ്ശേരി തൈക്കാട് നീലകണ്ഠൻ മുസ്സിന്‍റേയും ദേവിക അന്തർജനത്തിനും പത്തു മക്കളിൽ ഏക പുത്രനാണ്. ആയുർവേദ ചികിത്സ രംഗത്ത് നൽകിയ സംഭാവനകൾക്ക് രാഷ്ട്രം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

ഒല്ലൂർ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാല തുടങ്ങുന്ന സമയത്ത് നാരായണൻ ന്യൂസിന് 8 വയസ്സ് മാത്രമേ പ്രായമുള്ളൂ. പതിനെട്ടാമത്തെ വയസ്സിൽ 1954-ല്‍ ഔഷധശാലയുടെ അധികാരമേറ്റെടുത്തു. ഇല്ലത്തെ വീട്ടുമുറ്റത്തെ ചികിത്സയിൽ നിന്നും നഴ്സിംഗ് ഹോമിലേക്കും അവിടെനിന്ന് ഫാക്ടറിയിലേക്കുമുള്ള വളർച്ച നാരായണൻ മൂസിന്റെ കാലത്താണ് ഉണ്ടായത്. 2010-ൽ പത്മഭൂഷൻ അവാർഡും 2010-ല്‍ കേരള സർക്കാരിന്‍റെ ബെസ്റ്റ് ആചാര്യ അവാർഡും 1988-ല്‍ ആയുർവേദത്തിലുള്ള അക്ഷയ പുരസ്കാരവും ആയുർവ്വേദത്തിലെ സംഭാവനകള്‍ക്ക് ലഭിച്ച അംഗീകാരങ്ങളില്‍ ചിലതാണ്.

ഭാര്യ : വെള്ളാരപ്പിള്ളി മംഗലത്ത് സതി അന്തർജ്ജനം
മക്കൾ: ഡോക്ടർ ഇ ടി നീലകണ്ഠൻ മൂസ്, അഷ്ടവൈദ്യൻ ഇ ടി പരമേശ്വരൻ മൂസ്, ശൈലജ ഭവദാസൻ

Share
അഭിപ്രായം എഴുതാം