പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യയുടെ സിഡസ്

ന്യൂഡല്‍ഹി: കൊവിഡ് 19നായുള്ള പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ കാന്‍ഡിഡേറ്റ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് കാഡില ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഭാഗമായ സിഡസ്. പ്രീ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി. മനുഷ്യനിലുള്ള പരീക്ഷണങ്ങള്‍ക്കായി അനുമതി ലഭിച്ചിട്ടുണ്ടെന്നും അഹമ്മദാബാദിലെ വാക്സിന്‍ ടെക്നോളജി സെന്ററിലാണ് വാക്സിന്‍ വികസിപ്പിച്ചതെന്നും കമ്പനി അറിയിച്ചു

മാര്‍ച്ച് മുതല്‍ വ്യത്യസ്ത മൃഗങ്ങളില്‍ പരീക്ഷിക്കുകയും വാക്‌സിന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.അങ്ങനെ പ്രാഥമിക ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ മനുഷ്യനിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ-സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്‌കോ) അനുമതി നേടുകയായിരുന്നുവെന്ന് കമ്പനി ചെയര്‍മാന്‍ പങ്കജ് പട്ടേല്‍ പറഞ്ഞു. എന്നാല്‍ വാക്‌സിന്‍ എന്ന് പുറത്തിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

Share
അഭിപ്രായം എഴുതാം