അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ കേസ് ഫുള്‍ബെഞ്ചിനു വിട്ടു.

കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തില്‍ അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയത് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിശോധിച്ച ഡിവിഷന്‍ബെഞ്ച് അവ ഫുള്‍ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടു.

ദേവസ്വം ബോര്‍ഡ് ഫണ്ട് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് വ്യത്യസ്തമായ വിധികളുണ്ട്. ഈ സാഹചര്യത്തില്‍ ഫണ്ട് വിനിയോഗം ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ ഫുള്‍ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയാണെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. പണം കൈമാറിയത് നിയമവിധേയമല്ലെന്നു കണ്ടെത്തിയാല്‍ പലിശസഹിതം തിരിച്ചടക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കാന്‍ കഴിയുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ പണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

Share
അഭിപ്രായം എഴുതാം