നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന്

ന്യൂഡല്‍ഹി മാര്‍ച്ച് 5: നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റാന്‍ ഡല്‍ഹി കോടതി മരണവാറന്റ് പുറപ്പെടുവിച്ചു. ഇതു നാലാം തവണയാണ് മരണവാറന്റ് പുറപ്പെടുവിക്കുന്നത്. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറന്റ്.

2012 സിസംബര്‍ 16നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഓടുന്ന ബസില്‍ പീഡനത്തിന് ഇരയാകുന്നത്. തുടര്‍ന്ന് ചികിത്സയിലായിരിക്കെ മരിച്ചു. ആറുപേരാണ് കേസിലെ പ്രതികള്‍. മുഖ്യപ്രതിയായ റാം സിങ് തീഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി.

Share
അഭിപ്രായം എഴുതാം