ന്യൂഡല്‍ഹി ഡിസംബര്‍ 4: മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്സ്മെന്‍റ് രജിസ്റ്റര്‍ ചെയ്ത ഐഎന്‍എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീംകോടതി ചിദംബരത്തോട് നിര്‍ദ്ദേശിച്ചു. പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും രണ്ടുലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതോടെ 105 ദിവസം ജയില്‍വാസത്തിലായിരുന്ന ചിദംബരം ജയില്‍ മോചിതനാകും.
ഓഗസ്റ്റ് 21നാണ് ഐഎന്‍എക്സ് മീഡിയ അഴിമതി സംബന്ധിച്ച് ചിദംബരത്തിനെ അറസ്റ്റ് ചെയ്തത്. ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശത്ത് നിന്ന് നിക്ഷേപം തടയുന്നതിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി നല്‍കിയതില്‍ ധനമന്ത്രിയായിരുന്ന ചിദംബരം ക്രമക്കേട് നടത്തിയെന്നാണ് കേസ്.



