റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടിയന്തര ഘട്ടത്തില്‍ ഫൈസര്‍ വാക്‌സിൻ ഉപയോഗിക്കാം, ലോകാരോഗ്യ സംഘടന അനുമതി നൽകി

January 1, 2021 - 12:01 pm

ജനീവ: അടിയന്തര ഘട്ടത്തില്‍ ഫൈസര്‍ വാക്‌സിൻ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അനുമതി നൽകി. സംഘടന അനുമതി നല്‍കുന്ന ആദ്യത്തെ വാക്‌സിനാണ് ഫൈസറിന്റേത്.

വാക്‌സിന്റെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസര്‍ വാക്‌സിന് സംഘടന അടിയന്തരമായി സാധുത നല്‍കിയത്‌.

വാക്സിൻ സ്വീകരണത്തിന് മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ ഫൈസര്‍-ബയോണ്‍ടെക് പാലിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതോടെ വിവിധ രാഷ്ട്രങ്ങളും വാക്‌സിന് വേഗത്തില്‍ അനുമതി നല്‍കാനിടയുണ്ടെന്നാണ് റിപ്പോർട്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *