റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാശ്മീരിലെ പ്രദേശങ്ങള്‍ ചൈനയുടേതായി ചിത്രീകരിച്ചതിന് മാപ്പു പറഞ്ഞ് ട്വിറ്റര്‍

November 19, 2020 - 7:30 am

ന്യൂ ഡല്‍ഹി: കാശ്മീരിലെ പ്രദേശങ്ങള്‍ ചൈനയുടേതായി ചിത്രീകരിച്ചതിന് മാപ്പു പറഞ്ഞ് ട്വിറ്റര്‍. സംയുക്ത പാര്‍ലിമെന്റ് കമ്മറ്റിക്കുമുമ്പിലാണ് ട്വിറ്റര്‍ മാപ്പെഴുതി നല്‍കിയതെന്ന് സമിതിയുടെ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ മേധാവി മീനാക്ഷി ലേഖിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ടു ചെയ്തു.

കമ്പനിക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ കമ്പനിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റിന് നോട്ടീസയച്ചിരുന്നു. തെറ്റായി അടയാളപ്പെടുത്തിയ ഭാഗം ഒരുമാസത്തിനകം തിരുത്തുമെന്ന് ട്വിറ്റര്‍ ഉറപ്പുനല്‍കിയതായും ലേഖി അറിയിച്ചു.

2020 ഒക്ടോബര്‍ 18ന് ജമ്മു കാശ്മീരുമായി ബന്ധപ്പെട്ടുളള തത്സമയ വാര്‍ത്താ പരിപാടിക്കിടെയാണ് കാശ്മീരിലെ റിപ്പോര്‍ട്ടര്‍ നിന്ന ലേ, ലഡാക്ക് പ്രദേശം ചൈനയുടേതായി ട്വിറ്റര്‍ അടയാളപ്പെടുത്തിയത്. സംഭവം വിവാദമായതോടെ കേന്ദ്ര ഐടി മന്ത്രാലയം ട്വിറ്ററിന് നോട്ടീസ് അയക്കുകയായിരുന്നു. ക്രിമിനല്‍ കുറ്റം ചാര്‍ത്തി ആറുമാസം വരെ തടവ് ശിക്ഷയോ ഐടി ആക്ട് 66 പ്രകാരം ഇന്ത്യയില്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തുകയോ ചെയ്യാവുന്ന നടപടികള്‍ ഇന്ത്യക്ക് സ്വീകരിക്കാവുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *