സ്പ്രിംഗ്ളർ കരാറിൽ സർക്കാറിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് അന്വേഷണ സമിതി റിപ്പോർട്ട്

തിരുവനന്തപുരം: സ്പ്രിംഗ്ളർ കരാറിൽ സർക്കാറിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ സമിതി റിപ്പോർട്ട് ചെയ്തു. സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയാണ് 22 -10 -2020 വ്യാഴാഴ്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. മുൻ ഏവിയേഷൻ സെക്രട്ടറി മാധവൻ നമ്പ്യാർ അധ്യക്ഷനായ സമിതിയാണ് സംഭവം അന്വേഷിക്കുന്നത്. ഐടി വിദഗ്ധനായ ഗുൽഷൻ റോയി സമിതിയിലെ ഒരു അംഗമാണ്. കരാർ ഒപ്പിടുന്നതിന്നിതിന് മുമ്പ് വകുപ്പുമായി കൂടിയ ആലോചിച്ചിട്ടില്ല എന്നുള്ളതാണ് ഗുരുതരമായ വീഴ്ച. തീരുമാനങ്ങൾ എടുത്തതും ഒപ്പിട്ടതും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായ എം ശിവശങ്കർ തന്നെയാണ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട കരാറായിരുന്നു സ്പ്രിംഗ്ലർ, എന്നാൽ ഈ വകുപ്പുമായും ആലോചിച്ചിട്ടില്ല.

കരാർ മൂലം 1.8 ലക്ഷം പേരുടെ ഡാറ്റ സ്പ്രിംഗ്ലർ ലഭിച്ചത് എന്ന് റിപ്പോർട്ടിൽ പറയുന്നു. 10 ദിവസത്തിനകം സി-ഡിറ്റ് സെർവറിലേക്ക് ഇതു മാറ്റി. വിവര ചോർച്ച പരിശോധിക്കാനുള്ള സംവിധാനം സർക്കാരിനില്ല എന്നും വിലയിരുത്തി. അന്വേഷണത്തിനുശേഷം 8 നിർദ്ദേശങ്ങൾ സമിതി മുന്നോട്ടുവെച്ചു. സി-ഡിറ്റിനേയും ഐടി വകുപ്പിനെയും കൂടുതൽ സാങ്കേതികമായി ശക്തമാക്കണം, സിഡിറ്റിന് പരിശീലനം നൽകണം, സാങ്കേതിക വിദഗ്ധരുടെ സേവനം ലഭ്യമാക്കണം, സർക്കാരിൻറെ ഡിജിറ്റൽ സാങ്കേതിക വിദ്യാമേഖല ശക്തമാക്കണം, സൈബർ സുരക്ഷാ ഓഡിറ്റ് ചെയ്യുന്ന കമ്പനികളെ സഹകരിപ്പിക്കണം എന്നെല്ലാമാണ് നിർദ്ദേശങ്ങൾ.

Share
അഭിപ്രായം എഴുതാം