റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

50-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍, കനി കുസൃതി മികച്ച നടി, വാസന്തി മികച്ച ചിത്രം

October 13, 2020 - 1:05 pm

കൊച്ചി: 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. 13 -10 – 2020 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അവാർഡുകൾ പ്രഖ്യാപിച്ചത്. സുരാജ് വെഞ്ഞാറമൂട് മികച്ച നടനും കനി കുസൃതി മികച്ച നടിയുമായി. വാസന്തി മികച്ച ചിത്രമായി തെരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശ്ശേരി ആണ് മികച്ച സംവിധായകൻ.

ആ​ന്‍​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ന്‍, വി​കൃ​തി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​മാ​ണ് സു​രാ​ജി​നെ മി​ക​ച്ച ന​ട​നാ​ക്കി​യ​ത്. ബി​രി​യാ​ണി​യി​ലെ അ​ഭി​ന​യ​മാ​ണ് ക​നി കു​സൃ​തി​ക്ക് പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്.

ഷി​നോ​സ് റ​ഹ്മാ​നും സ​ഹോ​ദ​ര​ന്‍ സ​ജാ​സ് റ​ഹ്മാ​നും ചേ​ര്‍​ന്ന് സം​വി​ധാ​നം ചെ​യ്ത വാ​സ​ന്തി മി​ക​ച്ച ചി​ത്രം. ജെല്ലിക്കെട്ട് എന്ന സിനിമയുടെ സംവിധാനത്തിനാണ് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി അവാർഡിനർഹനായത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലിനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയനും മികച്ച സ്വഭാവനടനും നടിക്കുമുള്ള അവാർഡുകൾ ലഭിച്ചു. മൂത്തവനിലെ അഭിനയത്തിന് നിവിൻപോളിയും ഹെലൻ അഭിനയത്തിന് അന്നബെനും അഭിനയത്തിനുള്ള പ്രത്യേകജൂറി പരാമർശം കരസ്ഥമാക്കി.

119 സിനിമകളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ചായഗ്രഹണം സംവിധായകനുമായ മധു അമ്പാട്ടാണ് ജൂറി ചെയർമാൻ. സംവിധായകനായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ , വിപിൻ മോഹൻ , എഡിറ്റർ ഭൂമിനാഥൻ, പിന്നണി ഗായിക ലതിക , നടി ജോമോൾ എഴുത്തുകാരൻ ബെന്യാമൻ ചലച്ചിത്ര മെമ്പർ സെക്രട്ടറി ശ്രീ അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *