കൊച്ചി: 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. 13 -10 – 2020 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അവാർഡുകൾ പ്രഖ്യാപിച്ചത്. സുരാജ് വെഞ്ഞാറമൂട് മികച്ച നടനും കനി കുസൃതി മികച്ച നടിയുമായി. വാസന്തി മികച്ച ചിത്രമായി തെരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശ്ശേരി ആണ് മികച്ച സംവിധായകൻ.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുരാജിനെ മികച്ച നടനാക്കിയത്. ബിരിയാണിയിലെ അഭിനയമാണ് കനി കുസൃതിക്ക് പുരസ്കാരം നേടിക്കൊടുത്തത്.
ഷിനോസ് റഹ്മാനും സഹോദരന് സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. ജെല്ലിക്കെട്ട് എന്ന സിനിമയുടെ സംവിധാനത്തിനാണ് ലിജോ ജോസ് പെല്ലിശേരി അവാർഡിനർഹനായത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലിനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയനും മികച്ച സ്വഭാവനടനും നടിക്കുമുള്ള അവാർഡുകൾ ലഭിച്ചു. മൂത്തവനിലെ അഭിനയത്തിന് നിവിൻപോളിയും ഹെലൻ അഭിനയത്തിന് അന്നബെനും അഭിനയത്തിനുള്ള പ്രത്യേകജൂറി പരാമർശം കരസ്ഥമാക്കി.
119 സിനിമകളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ചായഗ്രഹണം സംവിധായകനുമായ മധു അമ്പാട്ടാണ് ജൂറി ചെയർമാൻ. സംവിധായകനായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ , വിപിൻ മോഹൻ , എഡിറ്റർ ഭൂമിനാഥൻ, പിന്നണി ഗായിക ലതിക , നടി ജോമോൾ എഴുത്തുകാരൻ ബെന്യാമൻ ചലച്ചിത്ര മെമ്പർ സെക്രട്ടറി ശ്രീ അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ .



