ന്യൂയോര്‍ക്ക്: യുഎസിലെ ഓക്ക് റിഡ്ജ് നാഷണല്‍ ലബോറട്ടറിയിലെ (ഒആര്എന്എല്) കമ്പ്യൂട്ടേഷണല്‍ സിസ്റ്റം ബയോളജിസ്റ്റായ ജേക്കബ്സണും അദ്ദേഹത്തിന്റെ സംഘവും വിശ്വസിക്കുന്നത് കോവിഡ് -19 ഒരു വാസ്കുലര്‍ രോഗമാണെന്നും ഇത് പ്രോട്ടീനെ കേന്ദ്രീകരിച്ചാണെന്നാണ് റിപ്പോര്‍ട്ട്. ടെക് റഡാറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ജേക്കബ്സന്റെ സിദ്ധാന്തം അനുസരിച്ച് കോവിഡ് -19 ബാധിക്കുമ്പോള്‍ അത് രക്തക്കുഴലുകളുടെ പ്രവേശനക്ഷമതയും ഹൈലൂറോണിക് ആസിഡിന്റെ ഉല്പാദനവും ഉള്‍പ്പെടെ നിരവധി ജീവശാസ്ത്രപരമായ സംഭവങ്ങള്‍ക്ക് കാരണമാകും. ഈ സംഭവങ്ങളെല്ലാം ഒരു ജെലാറ്റിന്‍ പോലുള്ള പദാര്‍ത്ഥം ശ്വാസകോശത്തില്‍ നിറയ്ക്കും. ഇതോടെ രോഗിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവും. കോവിഡ് -19 ന് പരിഹാരം കണ്ടെത്തുന്നത് രോഗലക്ഷണങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ടു വേണമെന്നുമാണ് അദ്ദേഹം പറയുന്നത്.




