ഇംഗ്ലീഷ് ഇന്ത്യൻ ക്ലെ ഫാക്ടറി യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടി. 1500 ഓളം തൊഴിലാളികൾ പെരുവഴിയില്‍

തിരുവനന്തപുരം : വേളിയിലെ ഇംഗ്ലീഷ് ഇന്ത്യൻ ക്ലെ ഫാക്ടറി അടച്ചുപൂട്ടി. 1500 ഓളം തൊഴിലാളികൾ പെരുവഴിയിലായി. ഞായറാഴ്ച രാത്രി ഷിഫ്റ്റിൽ ജോലിക്ക് എത്തിയവരാണ് കമ്പനി പൂട്ടി വിവരം അറിഞ്ഞത്. യാതൊരു മുന്നറിയിപ്പും മാനേജ്മെൻറ് നൽകിയിരുന്നില്ല. കളിമണ്ണ് ലഭിക്കാനില്ല, പ്രതിസന്ധിയിലാണ് എന്നാണ് പടിക്കൽ ഒട്ടിച്ചിരുന്ന നോട്ടീസിൽ രേഖപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ 30 വർഷമായി വിറ്റുവരവ് ഇന്ത്യ പകുതിയിലധികം ലാഭവീതം ഉള്ള കമ്പനിയാണ് ആണ് ഇംഗ്ലീഷ് ഇന്ത്യൻ ക്ലെ ഫാക്ടറി. തൊഴിലാളികൾക്ക് ബോണസ് നൽകേണ്ട തലേ ദിവസമാണ് സംഭവം. ഇതോടെ ഉപജീവനമാർഗ്ഗം ഇല്ലാതായ തൊഴിലാളികൾ കമ്പനി പടിയിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

കളിമണ്ണ് കിട്ടാനില്ല എന്ന കാരണം പറഞ്ഞ് 2016 മുതൽ തൊഴിലാളികൾക്ക് കിട്ടേണ്ട എല്ലാ ആനുകൂല്യങ്ങളും മാനേജ്മെൻറ് റദ്ദാക്കിയിരുന്നു. മുഴുവൻ തൊഴിലാളികളെയും കൂട്ടിയോജിപ്പിച്ച് സ്ഥാപനം സംരക്ഷിക്കാൻ ശ്രമിക്കുമെന്ന് ജില്ലാ ക്ലെ വർക്കേഴ്സ് യൂണിയൻ, സിഐടിയു ജില്ലാ പ്രസിഡൻറ് എസ് എസ് പോറ്റി, സെക്രട്ടറി ഡി മോഹനൻ എന്നിവർ അറിയിച്ചു.

ലോക് ഡൗൺ കാലത്ത് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന കമ്പനിയുടെ ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടും പ്രവർത്തനം നടന്നിരുന്നില്ല. ഈ കാലഘട്ടത്തിൽ തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിയതുമില്ല. ഇതിനെതിരെ ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് സമരം നടത്തിയിരുന്നു. ജില്ലാ ക്ലേ വർക്കേഴ്സ് യൂണിയൻ സിഐടിയു തൊഴിലാളികൾക്ക് പിന്തുണ നൽകിയിരുന്നു. ഇതിനു ശേഷമാണ് കമ്പനി പ്രവർത്തിക്കാൻ തുടങ്ങിയത്.

Share
അഭിപ്രായം എഴുതാം