റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗദിക്ക് അഭിനന്ദന പ്രവാഹം

November 24, 2022 - 11:40 am

ദോഹ: അര്‍ജന്റീനയ്‌ക്കെതിരായ സൗദി ടീമിന്റെ വിജയത്തെ ‘ചരിത്ര ഞെട്ടലെന്നാണ്’ ഫിഫ വിശേഷിപ്പിച്ചത്. മത്സരശേഷം ഫിഫ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇങ്ങനെ എഴുതി:

”ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടലുകളില്‍ ഒന്ന്”. ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ തോല്‍പിച്ചത്. 23/11/2022 പൊതു അവധി പ്രഖ്യാപിച്ചായിരുന്നു ജയം സൗദി ആഘോഷിച്ചത്.

അട്ടിമറി നടത്തിയ സൗദി ടീമിനെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിനന്ദിച്ചു. ”സൗദി ടീമിന്റെ നിശ്ചയദാര്‍ഢ്യം തുവൈഖ് പര്‍വതം പോലെയാണ്… ആ മല ഇടിഞ്ഞ് നിലംപൊത്തിയാലല്ലാതെ അവരുടെ നിശ്ചയദാര്‍ഢ്യം തകരില്ല”-കിരീടാവകാശി പറഞ്ഞു.

ഫുട്‌ബോള്‍ ടീമിനെ സൗദി അറേബ്യയുടെ ക്യാബിനറ്റും അഭിനന്ദിച്ചു. ഇതേ മനസോടെയും ആത്മവിശ്വാസത്തോടെയും കളി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാബിനറ്റ് വ്യക്തമാക്കിയതായി സൗദി പ്രസ്ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മത്സരത്തിന് ശേഷം രാജ്യത്തെ അഭിനന്ദിച്ച രാജ്യങ്ങളിലെ നേതാക്കള്‍ക്കും ക്യാബിനറ്റ് നന്ദി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *