സ്വര്‍ണമണിഞ്ഞ് വീണ്ടും നീരജ് ചോപ്ര

May 6, 2023

ദോഹ: ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്ക് സ്വര്‍ണം. 88.67 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഒളിമ്പിക്‌സ് ചാമ്പ്യനും നിലവിലെ ഡയമണ്ട് ലീഗ് ജേതാവുമായ നീരജ് ചോപ്ര ആദ്യ ശ്രമത്തിലാണ് 88.67 മീറ്ററിലേക്ക് ജാവലിന്‍ എറിഞ്ഞത്. ഇന്ത്യന്‍ …

ഖത്തറിൽ കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മലയാളിയുവാവ് മരിച്ചു

March 26, 2023

ദോഹ : ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മലയാളിയുവാവിന് ദാരുണാന്ത്യം. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് സ്വദേശി ഫൈസൽ കുപ്പായി (48) ആണ് മരിച്ചത്. ദോഹ അൽ മൻസൂറയിൽ ബി റിങ് റോഡിൽ ലുലു എക്‌സ്പ്രസിന് പിന്നിലുള്ള കെട്ടിടം 2023 മാർച്ച് 22 …

ലോകകപ്പില്‍ മൂന്ന് ടീമുകളുടെ ഗ്രൂപ്പുകള്‍ : പുനപരിശോധിക്കാന്‍ ഫിഫ

December 17, 2022

ദോഹ: അടുത്ത ലോകകപ്പില്‍ മൂന്ന് ടീമുകളുടെ ഗ്രൂപ്പുകള്‍ എന്ന ആശയം പുനഃപരിശോധിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. 2026 ഫൈനല്‍സില്‍ 48 ടീമുകളെ കളിപ്പിക്കാനാണ് പദ്ധതി. പ്രാഥമിക റൗണ്ടില്‍ ടീമുകളെ 16 ഗ്രൂപ്പുകളാക്കിയാണ് കളിപ്പിക്കുക. ഖത്തറില്‍ 32 ടീമുകളാണ് കളിച്ചത്. ഖത്തറിലെ …

ലോകകപ്പ് : ഫ്രാൻസ് ടീം പനി ചൂടിൽ

December 17, 2022

ദോഹ: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ നേരിടുന്ന ഫ്രാന്‍സ് ടീം അങ്കലാപ്പിലാണ്. ഖത്തറിലെ കാലാവസ്ഥ ഫ്രഞ്ചു പടയക്ക് കൊടുത്തത് എട്ടിന്റെ പണി. ക്യാമ്പില്‍ മൂന്ന് താരങ്ങള്‍ക്കും അത്രയും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഫ്‌ളു വൈറസ് പിടിച്ചു. ഖത്തര്‍ ലോകകപ്പ് തുടങ്ങുമ്പോള്‍ ചൂടന്‍ കാലാവസ്ഥയായിരന്നു. …

തോറ്റവരുടെ ഫൈനല്‍ ഡിസംബർ 17 ന്

December 17, 2022

ദോഹ: തോറ്റവരുടെ ഫൈനല്‍ ഡിസംബർ 17 ന്. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് സെമി ഫൈനലുകളില്‍ കാലിടറിയവര്‍ മൂന്നാം സ്ഥാനത്തിനായി ഡിസംബർ 17 ന് ഏറ്റുമുട്ടും.ദോഹയിലെ ഖലീഫ സ്‌റ്റേഡിയത്തില്‍ ഖത്തര്‍ സമയം വൈകിട്ട് ആറ് മുതലാണ് (ഇന്ത്യന്‍ സമയം 8.30 മുതല്‍) മത്സരം. …

ഉറപ്പിച്ചു: ഇനിയൊരു ലോകകപ്പിനില്ല-ലയണല്‍ മെസി

December 15, 2022

ദോഹ: അര്‍ജന്റീന ജഴ്‌സിയില്‍ ഇതു തന്റെ അവസാന ലോകകപ്പായിരിക്കുമെന്നു സൂപ്പര്‍താരം ലയണല്‍ മെസി. പ്രമുഖ അര്‍ജന്റൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം മനസുതുറന്നത്.എന്റെ ലോകകപ്പ് യാത്ര ഒരു ഫൈനല്‍ മത്സരത്തോടെ അവസാനിപ്പിക്കാന്‍ കഴിയുന്നതില്‍ അത്യന്തം സന്തോഷവാനാണ്. ഖത്തറിലെ എന്റെ ഓരോ മത്സരത്തിലെയും …

ഖത്തര്‍ ലോകകപ്പില്‍ റഫറിമാരുടെ ശനിദശ തുടര്‍ക്കഥ

December 15, 2022

ദോഹ: ഖത്തര്‍ ലോകകപ്പില്‍ റഫറിമാരുടെ ശനിദശ തുടരുന്നു. അര്‍ജന്റീന-ക്രൊയേഷ്യ ആദ്യ സെമി ഫൈനല്‍ നിയന്ത്രിച്ച ഇറ്റാലിയന്‍ റഫറി ഡാനിയല്‍ ഒര്‍സാറ്റോയാണ് ഇത്തവണ വിമര്‍ശനവിധേയന്‍.ക്രൊയേഷ്യന്‍ താരങ്ങളും പരിശീലകനുമാണ് റഫറിയെ പ്രതിക്കൂട്ടിലാക്കി രംഗത്തെത്തിയത്. കളിയുടെ തുടക്കംമുതല്‍ നിയന്ത്രണവും ആധിപത്യവും പുലര്‍ത്തിയിരുന്ന ക്രൊയേഷ്യക്കെതിരേ പെനാല്‍റ്റി വിധിച്ചതാണ് …

മൊറോക്കോയുടെ വിമാനങ്ങള്‍ റദ്ദാക്കി ഖത്തര്‍

December 14, 2022

ദോഹ: ആഫ്രിക്കന്‍-അറബ് ജനതയുടെ അഭിമാനം ഉയര്‍ത്തിയ മൊറോക്കന്‍ ടീമിന്റെ സെമി ഫൈനല്‍ പോരാട്ടം കാണാന്‍ മൊറോക്കന്‍ ആരാധകര്‍ ഖത്തറിലേക്ക് ഒഴുകുന്നു.30 പ്രത്യേക വിമാനങ്ങളിലായാണ് ആരാധകര്‍ ദോഹയിലേത്താന്‍ പദ്ധതിയിട്ടിരുന്നത്. മൊറോക്കക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് റോയല്‍ എയര്‍ മറോക് വ്യക്തമാക്കിയിരുന്നു. സെമി …

ഫ്രാന്‍സും മൊറൊക്കോയും ഏറ്റുമുട്ടുമ്പോള്‍ സുഹൃത്തുക്കള്‍ തമ്മിലും മത്സരം

December 14, 2022

ദോഹ: ഫ്രാന്‍സും മൊറൊക്കോയും ഏറ്റുമുട്ടുമ്പോള്‍ അത് വെറും സൗഹൃദ മത്സരമല്ല. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ അടുത്ത സുഹൃത്താണ് മൊറോക്കോ താരം അഷ്റാഫ് ഹകീമി. മൈതാനത്ത് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍, ആ സൗഹൃദം തല്‍ക്കാലത്തേക്കു മറക്കും. ഫ്രഞ്ച് ലീഗ് വണ്‍ …

വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റിയാനോ

December 14, 2022

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് തോറ്റു പുറത്തായതിന് പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വൈകാരിക കുറിപ്പിലാണു വിരമിക്കല്‍ സൂചന നല്‍കിയത്. പോര്‍ചുഗലിനായി ലോകകപ്പ് നേടുകയെന്നതു കരിയറിലെ വലിയ …