റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദില്ലി : ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹകുറ്റം നിലനിര്‍ത്തണമെന്ന്‌ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ .എന്നാല്‍ ദുരുപയോഗം തടയാനുളള മാനദണ്ഡം വേണമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച്‌ കേന്ദ്രത്തിന്റെ നിലപാട്‌ അറിയിക്കാന്‍ 2022 മെയ്‌ 9 തിങ്കളാഴ്‌ചവരെ കോടതി സമയം അനുവദിച്ചു. ചൊവ്വാഴ്‌ച ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കും . നിയമത്തിന്റെ ദുരുപയോഗം ഒരു നിയമം റദ്ദാക്കുന്നതിനുളള കാരണമാകരുതെന്നും നിയമം ദുരുപയോഗം ചെയ്യുന്നത്‌ തടയാന്‍ മാര്‍ഗ നിര്‍ദ്ദേശം കൊണ്ടുവരികയാണ്‌ ആവശ്യമെന്നും എജി കോടതിയില്‍ പറഞ്ഞു. രാജ്യദ്രോഹ കുറ്റം നിലനില്‍ക്കുമെന്ന 1962ലെ കേതാര്‍നാഥ്‌ കേസിലെ വിധി പുനപ്പരിശോധിക്കണമെന്ന വാദത്തെയും എജി എതിര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ ഇതാവാണമെന്നില്ലെന്നും അറ്റോര്‍ണി ജനറലെന്ന നിലക്ക്‌ തന്റെ നിലപാടാണ്‌ പറയുന്നതെന്നും സോളിസിറ്ററിന്റെ അഭിപ്രയം വ്യത്യസ്ഥമായിരിക്കാമെന്നും കെ കെ വേണുഗോപാല്‍ വ്യക്തമാക്കി. മറുപടി പറയാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. വിശാല ബെഞ്ച്‌ രൂപീകരിച്ചാല്‍ സുപ്രധാന വിഷയങ്ങളില്‍ വാദം കേള്‍ക്കാനാവുമെന്ന്‌ കോടതി വ്യക്തമാക്കി.

നിയമം സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പൗരന്‌ ഭരണഘടന നല്‍കുന്ന സംരക്ഷണം ഇല്ലാതാകുമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. കേസ്‌ ഇനി മാറ്റിവക്കില്ലെന്നും ചൊവ്വാഴ്‌ച അന്തിമം വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *