മണിപ്പൂരിലെ ലൈംഗികാതിക്രമം കര്‍ശന നടപടിയുമായി സുപ്രീംകോടതി. സിബിഐ മൊഴി എടുക്കേണ്ട. വെള്ളിയാഴ്ച മണിപ്പൂര്‍ ഡി ജി പി കോടതിയില്‍ എത്തണം. സുപ്രീംകോടതി

August 1, 2023

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തില്‍ കർശന നടപടിയുമായി സുപ്രീംകോതി. 01-08-2023, ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് ജെ ബി പർഡിയാവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരടങ്ങിയ …

ഡല്‍ഹി ഓര്‍ഡിനന്‍സ്: സര്‍ക്കാരിന്റെ ഹർജി സുപ്രീംകോടതി ജൂലൈ 10ന് പരിഗണിക്കും

July 7, 2023

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സേവനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി ജൂലൈ 10ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അടിയന്തര വാദം …

അരികൊമ്പൻ ഹർജിക്കാരുടെ പിഴ ഒഴിവാക്കി സുപ്രീം കോടതി

July 7, 2023

ന്യൂ ഡൽഹി : അരികൊമ്പനെ മയക്കുവെടി വെക്കരുതെന്ന് സുപ്രിംകോടതിയിൽ ഹർജി നൽകിയ സംഘടനയ്ക്ക് പിഴ ഇല്ല. 25000 രൂപ പിഴ ഇടുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രാവിലെ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഉത്തരവിന്റെ പകർപ്പിൽ പിഴ സംബന്ധിച്ച് രേഖപെടുത്തിയിട്ടില്ല. …

എന്‍റെ വാദം കൂടി കേൾക്കണം”: തടസഹർജിയുമായി പ്രിയ വർഗീസ് സുപ്രീം കോടതിയിൽ

June 26, 2023

കൊച്ചി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനം ഹൈക്കോടതി ശരിവച്ചതിനെതിരേ അപ്പീൽ വരാനിടയുള്ള സാഹചര്യത്തിൽ, പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസഹർജി ഫയൽ ചെയ്തു. തന്‍റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് …

തെരുവുനായയുടെ ആക്രമണതിൽ ഭിന്നശേഷിക്കാരൻ മരിച്ചത് ദൗർഭാഗ്യകരമായ സംഭവം; സുപ്രീംകോടതി
കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യക്കായി അഭിഭാഷകൻ കെ. ആർ. സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയിൽ ഹർജി സമീപിച്ചത്
തെരുവുനായയുടെ ആക്രമണതിൽ ഭിന്നശേഷിക്കാരൻ മരിച്ചത് ദൗർഭാഗ്യകരമായ സംഭവം; സുപ്രീംകോടതി
ന്യൂഡൽഹി: തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുന്നത് ജൂലായ് 12ലേക്ക് മാറ്റി. കേസിൽ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് സുപ്രീംകോടി നോട്ടീസയച്ചു. ജൂലായ് ഏഴിനകം മറുപടി നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ഹർജി പരി​ഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ച സംഭവത്തിൽ സുപ്രീംകോടതി പരാമർശം നടത്തിയത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യക്കായി അഭിഭാഷകൻ കെ. ആർ. സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയിൽ ഹർജി സമീപിച്ചത്. തെരുവുനായയുടെ ആക്രമണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടി നിഹാല്‍ മരിച്ച സംഭവം അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. തെരുവുനായ ആക്രമണം രൂക്ഷമായ സംഭവമാണെന്നും സുപ്രീംകോടതി അടിയന്തര ഇടപെടൽ നടത്തണെമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

June 21, 2023

റിജിജുവിനു വിനയായത് നിരന്തര വിമര്‍ശനം

May 19, 2023

കൊച്ചി: കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനെ മാറ്റിയതിനു പിന്നില്‍ സുപ്രീം കോടതി ഉള്‍പ്പെടെയുള്ള ജുഡീഷ്യല്‍ സംവിധാനങ്ങള്‍ക്കെതിരേ അദ്ദേഹം നിരന്തരം നടത്തിയ രൂക്ഷ വിമര്‍ശനം. സുപ്രീം കോടതിയിയും ഹൈക്കോടതികളും നല്‍കിയ ജഡ്ജിമാരുടെ നിയമന ശിപാര്‍ശകള്‍ റിജിജു ഇടപെട്ടു തള്ളുകയോ വൈകിപ്പിക്കുകയോ ചെയ്തിരുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. …

ജല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീംകോടതി ഭരണ ഘടന ബെഞ്ച്

May 18, 2023

ദില്ലി: ജല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീംകോടതി ഭരണ ഘടന ബെഞ്ച്. ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും അവിഭാജ്യ ഘടകമെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോൾ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനായില്ല. 2022 ഡിസംബറിൽ വിധി പറയാൻ …

പ്രണയ വിവാഹങ്ങളിൽ നിന്നാണ് വിവാഹ മോചനങ്ങളിൽ അധികവും നടക്കുന്നതെന്ന് സുപ്രിംകോടതി

May 18, 2023

ദില്ലി: ഭൂരിഭാഗം വിവാഹമോചനങ്ങളും പ്രണയ വിവാഹങ്ങളിൽ നിന്നാണെന്ന് സുപ്രിം കോടതി. വിവാഹ തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. തർക്കവുമായെത്തിയ ദമ്പതികൾ പ്രണയവിവാഹിതരാണെന്ന് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. തർക്കം പരിഹരിക്കാൻ …

അദ്ധ്യാപക നിയമനത്തിൽ ഭിന്നശേഷി തസ്തിക സംവരണം : ഇടക്കാല ഉത്തരവിറക്കി സുപ്രീം കോടതി

May 16, 2023

ദില്ലി: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി തസ്തിക സംവരണം വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പിലീൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും എയ്ഡഡ് സ്കൂൾ മാനേജ്മെൻറുകൾക്കുമാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവിരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. …

അരവണയുടെ ഗുണനിലവാരം പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവ്

May 15, 2023

ന്യൂ ഡൽഹി: ഏലക്കയിൽ കീടനാശിനിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയുടെ ഗുണനിലവാരം പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഈ അരവണ മനുഷ്യർക്ക് കഴിക്കാൻ കഴിയുന്നതാണോ എന്ന് പരിശോധിക്കാനും സുപ്രീംകോടതി നിർദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ …