റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : 30.12.2017ന്‌ മുമ്പ്‌ കൈമാറ്റം ചെയ്‌ത 25 സെന്റ് വരെയുളള ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലത്തിന്‌ തരം മാറ്റം സൗജന്യമായി നല്‍കാന്‍ നിശ്ചചയിച്ചു. എന്നാല്‍ അതിനുമുമ്പുളള ഭൂമിയുടെ തരംമാറ്റത്തിന്‌ സൗജന്യം അനുവദിക്കേണ്ടതില്ലെന്നും റവന്യൂ വകുപ്പ്‌ അഡീഷണല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. നിശ്ചിത തീയതിക്കുശേഷം 25 സെന്റില്‍ കുറവ്‌ വിസ്‌തീര്‍ണമുളള ഭൂമി കൈമാറ്റം ചെയ്‌താല്‍ പുതിയ അവകാശിക്ക്‌ സൗജന്യ തരംമാറ്റത്തിന്‌ അര്‍ഹതയുണ്ടോയെന്ന റവന്യൂ വകുപ്പു ഉദ്യോഗസ്ഥര്‍ ഉന്നയിച്ച സംശയത്തിന്‌ വ്യക്തത വരുത്തിയാണ്‌ പുതിയ നിര്‍ദ്ദേശം .

വസ്‌തു തരംമാറ്റത്തിന്‌ അപേക്ഷകന്‍ വ്യത്യസ്ഥ ഭൂമിക്കായി പല അപേക്ഷകള്‍ സമര്‍പ്പിച്ചാലും ആകെ 25 സെന്റ്‌ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിക്കുമാത്രമേ സൗജന്യ തരംമാറ്റം അനുവദിക്കൂ. റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക്‌ ലാന്‍്‌ഡ്‌ റവന്യൂ കമ്മീഷണര്‍ അയച്ചിട്ടുളള സംശയ നിവാരണ കത്തില്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. അപേക്ഷകന്റെയും കുടുംബത്തിന്റെയും (ഭാര്യ,ഭര്‍ത്താവ്‌,മക്കള്‍) പേരിലുളളതുള്‍പ്പെട 25 സെന്റിലധികം ഭൂമിയുണ്ടെങ്കിലും അപേക്ഷകന്റെ ഭൂമി മാത്രം പരിഗണിച്ചാവും തീരുമാനമെടുക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *