റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം:ദേശീയ പാത വികസനത്തിന്‌ കൊല്ലം ജില്ലയില്‍ ഇനി ഏറ്റെടുക്കാനുളളത്‌ ഒരു ഹെക്ടര്‍ ഭൂമി മാത്രം. 57 ഹെക്ടര്‍ ഭൂമിയില്‍ 56 ഹെക്ടര്‍ 05/05/22 വരെ ഏറ്റെടുത്തു. വടക്കേവിള,ചാത്തന്നൂര്‍, വില്ലേജുകളിലാണ്‌ ഇനി ഭൂമി ഏറ്റെടുക്കാനുളളത്‌. സ്ഥലത്തില്ലാത്തവരുടെയും യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവരുടെയും ഭൂമിയാണിത്‌.

സാമ്പത്തിക വര്‍ഷം അവസാനിക്കുനന്തിന്‌ മുമ്പ്‌ ഏറ്റെടുക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന്‌ സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തതോടെയാണ്‌ നടപടികള്‍ വേഗത്തിലായത്‌. ഓച്ചിറമുതല്‍ കടമ്പാട്ടുകോണം വരെ ജില്ലയില്‍ 55 കിലോമീറ്റര്‍ ദേശീയ പാതയാണ്‌ 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *