റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഞായറാഴ്ച (07/06/2020) കേരളത്തിൽ 107 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 41 പേർക്ക് രോഗമുക്തി

June 7, 2020 - 7:06 pm

തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച 107 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 27 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 13 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 9 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 7 പേർക്കും, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 4 പേർക്കും, കോട്ടയം , കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 2 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 71 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാൻ-2, ഖത്തർ-1, ഒമാൻ-1, ഇറ്റലി-1) 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-15, തമിഴ്നാട്-7, ഡൽഹി-4, ഗുജറാത്ത്-1, തെലുങ്കാന-1) വന്നതാണ്.

സമ്പർക്കത്തിലൂടെ 8 പേർക്കാണ് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിലെ 3 പേർക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേർക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ നിന്നുള്ള 14 പേരുടെയും (2 പാലക്കാട് സ്വദേശി), കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേരുടെയും, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട് (തൃശൂർ സ്വദേശി) ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 803 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,91,481 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,89,765 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1716 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 277 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4316 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 83,875 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 79,957 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 22,324 സാമ്പിളുകൾ ശേഖരിച്ചതിൽ 20,362 സാമ്പിളുകൾ നെഗറ്റീവ് ആയി. 5,731 റിപ്പീറ്റ് സാമ്പിൾ ഉൾപ്പെടെ ആകെ 1,11,930 സാമ്പിളുകളാണ് പരിശോധിച്ചത്.

പുതുതായി 6 ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മങ്ങാട്ടിടം, കുറ്റിയാട്ടൂർ, പാലക്കാട് ജില്ലയിലെ കൊടുവായൂർ, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ നിലവിൽ ആകെ 144 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *