റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗതികേട് കാലത്തെ കൊള്ള: 200 മീറ്റര്‍ ആംബുലന്‍സ് പോയതിന് 8000 രൂപ കൂലി

June 7, 2020 - 6:47 pm

മുംബൈ: ഗതികേട് കാലത്ത് കൊള്ളയടിയും നടത്തുന്നു. 200 മീറ്റര്‍ ആംബുലന്‍സ് പോയതിന് 8000 രൂപ കൂലിവാങ്ങിയാണ് രോഗികളെ പിഴിയുന്നത്. കുര്‍ള സ്വദേശിയായ കബിരുണ്‍ നിസയെ ഹബീബ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് രോഗിക്ക് ആവശ്യമുള്ള സൗകര്യം ആശുപത്രിയിലില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ ആംബുലന്‍സ് സര്‍വീസാണ് 200 മീറ്റര്‍ അകലെയുള്ള ഫൗസിയ ആശുപത്രിയില്‍ എത്തിച്ചത്. ഇത്രയും തുക തരാനാവില്ലെന്നും ഡ്രൈവറുടെ പിപിഇ കിറ്റിനുള്ള തുക വഹിക്കാമെന്നും പറഞ്ഞെങ്കിലും 800 രൂപയില്‍ കുറയ്ക്കാന്‍ തയ്യാറായില്ലെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു. കൂടുതല്‍ തുകയ്ക്കുവേണ്ടി ഡ്രൈവര്‍ വിലപേശുന്ന വീഡിയോ ബന്ധുക്കളിലൊരാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *