ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രക്ക് അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച(09-05-2020) അര്‍ധരാത്രിയാണ് അപകടമുണ്ടായത്. ഭോപ്പാലില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള നരസിങ്പുരില്‍വച്ച് ട്രക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൈദരാബാദില്‍നിന്ന് മാങ്ങ കയറ്റിവന്ന ട്രക്കിലായിരുന്നു 20 പേര്‍ അടങ്ങിയ സംഘത്തിന്റെ യാത്ര. മധ്യപ്രദേശിലെ നരസിങ്പുരില്‍ മധ്യപ്രദേശിലെ ഝാന്‍സിയിലേക്കും ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള തൊഴിലാളികളായിരുന്നു ട്രക്കിലുണ്ടായിരുന്നത്.

