ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു; 21 പേർക്ക് പരുക്ക്

January 20, 2023

ഇടുക്കി: കൊടികുത്തിക്കു സമീപം വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു. ഡ്രൈവർ അടക്കം 21 പേർക്ക് പരുക്ക്. സരമായി പരുക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ താനെ സ്വദേശികൾ എത്തിയ വാഹനം …

പെരുമ്പാവൂർ എംസി റോഡിൽ ബൈക്ക് ബസിൽ ഇടിച്ച് യുവാവ് മരിച്ചു

January 4, 2023

കൊച്ചി: പെരുമ്പാവൂർ എം സി റോഡിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബസിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. പെരുമ്പാവൂർ തുരുത്തിപ്പിള്ളി സ്വദേശി സ്റ്റാലിൻ (26) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സ്റ്റാലിന്റെ സുഹൃത്ത് ബേസിൽ ടോമിനെ ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ …

കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

December 27, 2022

തൃശ്ശൂർ : തൃശ്ശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളായ സി ഐ വിൻസന്റ് (61) ഭാര്യ മേരി (56), വിൻസന്റിന്റെ സഹോദരൻ തോമസ്, ജോസഫ് എന്നിവരാണ് മരിച്ചത്. തൃശൂർ …

യുവതി സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു

December 27, 2022

ശ്രീകണ്ഠാപുരം: കുടിയാന്മല ഇടവക പള്ളിയിലെ ക്രിസ്മസ് തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തശേഷം ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനി സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടു. കണ്ടത്തില്‍ ടോമി-ലിസി ദമ്പതികളുടെ മകളും പൈസക്കരി ദേവമാത കോളജില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ അലീനയാണ് (22) മരണപ്പെട്ടത്. പള്ളിയിലെ …

ബൈക്ക് ടിപ്പര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് യുവാവ് മരിച്ചു

December 26, 2022

കൊല്ലം: നിയന്ത്രണം വിട്ട ബൈക്ക് ടിപ്പര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് യുവാവ് മരിച്ചു. വെള്ളിമണ്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ പൂജാരി ജിഷ്ണു (34) ആണ് മരിച്ചത്. വെള്ളിമണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപമായിരുന്നു അപകടം.

ബൈക്കിനു പിറകില്‍ കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

December 24, 2022

മഞ്ചേരി: എളങ്കൂറില്‍ കുടുംബം സഞ്ചരിച്ച ബൈക്കിനു പിന്നില്‍ കാറിടിച്ച് ഒന്നര വയസുകാരി മരിച്ചു. ചെരണി സ്വദേശി മാഞ്ചേരി തുപ്പത്തുകുരിക്കള്‍ വീട്ടില്‍ ജസീലിന്റെ മകള്‍ ജസയാണ് മരിച്ചത്. അപകടത്തില്‍ ജസീലിനും ഭാര്യ ജസീലക്കും (28) നിസാരമായ പരുക്കേറ്റു.ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ …

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

December 19, 2022

പരപ്പനങ്ങാടി: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരിയല്ലൂരിലെ തെക്കകത്ത് ബഷീറിന്റെ മകന്‍ സനൂബ് (35) ആണ് കഴിഞ്ഞ ആഴ്ച ചെട്ടിപ്പടിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ: സഹലത്ത്. മക്കള്‍: ഫാത്തിമാ സഹദിയ, മുഹമ്മദ് ഷാനിദ്, ഷിഹാമെഹ്‌റു.

വാഹനമിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം: സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച,സ്കൂൾ ബസിൽ സഹായി ഉണ്ടായിരുന്നില്ല

December 15, 2022

മലപ്പുറം: താനൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അപകടമരണം സ്കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചകൊണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സ്കൂളിലെ ബസുകളില്‍ കുട്ടികളെ ഇറങ്ങാനും മറ്റും സഹായിക്കാന്‍ കാലങ്ങളായി ഒരാളെപ്പോലും വെച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയ മോട്ടോര്‍വാഹന വകുപ്പ് …

തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ വയോധികൻ കാറിടിച്ചു മരിച്ചു

December 13, 2022

തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. പോത്തൻകോട് പൊയ്കവിള സ്വദേശി സൈമൺ (66) ആണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു സൈമൺ. കാട്ടായിക്കോണത്തിനു സമീപം ഒരുവാമൂലയിൽ 13/12/22 ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെയായിരുന്നു അപകടം ഉണ്ടായത്. റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ …

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാൻ മറിഞ്ഞ് 5 പേർക്ക് പരുക്ക്

December 13, 2022

തൃശ്ശൂർ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് 5 പേർക്ക് പരുക്ക്. തൃശൂർ പെരുമ്പിലാവ് കടവല്ലൂരിലാണ് അപകടം ഉണ്ടായത്. കർണാടക സ്വദേശികളായ 5 പേർക്ക് പരുക്കേറ്റു. അപകടത്തെ തുടർന്ന് ട്രാവലർ സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. പരുക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിലേക്ക് …