റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രക്ക് അപകടത്തില്‍ അഞ്ച് മരണം: മരിച്ചവര്‍ നാട്ടിലേക്ക് പോയ കുടിയേറ്റ തൊഴിലാളികള്‍

May 10, 2020 - 4:48 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രക്ക് അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച(09-05-2020) അര്‍ധരാത്രിയാണ് അപകടമുണ്ടായത്. ഭോപ്പാലില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള നരസിങ്പുരില്‍വച്ച് ട്രക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൈദരാബാദില്‍നിന്ന് മാങ്ങ കയറ്റിവന്ന ട്രക്കിലായിരുന്നു 20 പേര്‍ അടങ്ങിയ സംഘത്തിന്റെ യാത്ര. മധ്യപ്രദേശിലെ നരസിങ്പുരില്‍ മധ്യപ്രദേശിലെ ഝാന്‍സിയിലേക്കും ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള തൊഴിലാളികളായിരുന്നു ട്രക്കിലുണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *