റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെട്ടിടത്തിന് മുകളില്‍ നിന്നു കാല്‍ വഴുതി വീണ് യുവാവ് മരിച്ചു

March 30, 2026 - 5:41 am

മൂന്നാര്‍ | ഫോണ്‍ ചെയ്യുന്നതിനിടയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നു കാല്‍ വഴുതി വീണ് യുവാവ് മരിച്ചു. മൂന്നാര്‍ എംജി നഗറില്‍ നിര്‍മാണം നടക്കുന്ന ഹോംസ്റ്റേയില്‍ മരപ്പണികള്‍ക്കായി എത്തിയ മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി പുതുപ്പറമ്പില്‍ മഞ്ചേഷ് മധു (45) ആണ് മരിച്ചത്.

ഇന്നലെ(മാർച്ച് 29 ഞായറാഴ്ച) വൈകിട്ട് നാലിന് കെട്ടിടത്തിന് മുകളിലൂടെ ഫോണ്‍ ചെയ്തു നടക്കുന്നതിനിടയില്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ടാറ്റാ ഹൈറേഞ്ച് ആശുപത്രി മോര്‍ച്ചറിയില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *