മഞ്ചേശ്വരം| 18 വയസ്സുകാരനെ തിരമാലയില്‍പ്പെട്ട് കാണാതായി. മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്ന മഞ്ചേശ്വരം ചൗക്കി സ്വദേശിയായ ഉമറുല്‍ ഫാറൂഖിന്റെയും റസീനയുടേയും മകന് മുഹമ്മദ് സൈനുല്‍ ആബിദ്. 2026 ഏപ്രിൽ 15 ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കടലില്‍ കാണാതായത്.
അപ്രതീക്ഷിതമായി വന്ന ശക്തമായ തിരമാലയിൽപ്പെട്ട് കടലിലേക്ക് മുങ്ങിപ്പോകുകയായിരുന്നു.
കടല്‍ത്തീരത്ത് കളിച്ചു കൊണ്ടിരുന്ന സൈനുല്‍ ആബിദ് അപ്രതീക്ഷിതമായി വന്ന ശക്തമായ തിരമാലകളില്‍പ്പെട്ട് കടലിലേക്ക് മുങ്ങിപ്പോകുകയായിരുന്നു. അപകടം നടന്നയുടനെ നാട്ടുകാരും മഞ്ചേശ്വരം പോലീസും തീരദേശ സുരക്ഷാ സേനയിലെ അംഗങ്ങളും ചേര്‍ന്ന് കടലില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ തുടരുകയാണ്..
