റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 12 മന്ത്രിമാരെയും വീണ്ടും മത്സരിപ്പിക്കാന്‍ സി പി എം തീരുമാനം.

March 6, 2026 - 6:15 am

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 12 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ സി പി എം തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ശിപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

എം സ്വരാജ് മത്സരത്തിനില്ല

വി അബ്ദുര്‍റഹ്മാന്‍ ഉള്‍പ്പെടെ 12 മന്ത്രിമാരും സിറ്റിംഗ് മണ്ഡലങ്ങളില്‍ മത്സരിക്കും. ഒപ്പം മത്സരിക്കുന്നവരില്‍ ഭൂരിഭാഗം എം എല്‍ എമാരും സിറ്റിംഗ് മണ്ഡലങ്ങളില്‍ നിന്ന് തന്നെ ജനവിധി തേടും. വിവിധ ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് മത്സരത്തിനില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി എം എം മണി, സ്പീക്കര്‍ എ എന്‍ ഷംസീര്‍, എം രാജഗോപാലന്‍, പി നന്ദകുമാര്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ട പ്രമുഖ നേതാക്കളില്‍ ഉള്‍പ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *