റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര സര്‍ക്കാറിന്റെ നിപുണ്‍ ഭാരത് മിഷന്‍ പദ്ധതിയില്‍ കേരളവും പങ്കാളികളാകും

December 5, 2025 - 7:01 am

പാലക്കാട് | പ്രീ പ്രൈമറി മുതല്‍ പ്രൈമറി ക്ലാസ്സുകള്‍ വരെയുള്ള കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും അധ്യാപകരുടെ പഠന ശേഷിയും വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിപുണ്‍ ഭാരത് മിഷന്‍ പദ്ധതിയില്‍ കേരളവും പങ്കാളികളാകും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സാക്ഷരതാ വകുപ്പും സംയുക്തമായിപദ്ധതി നടപ്പാക്കും

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പി എം ശ്രീ പദ്ധതിക്ക് സമാനമായി പ്രീ പ്രൈമറി മുതല്‍ പ്രൈമറി തലത്തിലെ വിദ്യാര്‍ഥികളുടെ അടിസ്ഥാന വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 2020 ജൂലൈ 29ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സാക്ഷരതാ വകുപ്പും സംയുക്തമായി നിപുണ്‍ ഭാരത് മിഷന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *