നവകേരളം കര്‍മ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി 2021-22 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച പാലക്കാട് ജില്ലയിലെ പരുതൂര്‍ ഗവ ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ദേശീയതലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്തെ ഒന്ന് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളെ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിന് അനുയോജ്യമായ സൗകര്യങ്ങളും നയങ്ങളുമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തുന്ന ഓരോ കുട്ടിയുടെയും എല്ലാ കാര്യങ്ങളിലും അധ്യാപകര്‍ക്ക് ശ്രദ്ധ ഉണ്ടാവണം. അതിനുള്ള ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

June 4, 2023

പരിപാടിയില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി. തൃത്താലയില്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളെജ് ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പുതിയ കെട്ടിടത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. താത്ക്കാലിക പ്രവര്‍ത്തനത്തിന് കെട്ടിടം കണ്ടെത്തിക്കഴിഞ്ഞതായും ഡല്‍ഹിയില്‍ …

മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് പാലക്കാടു ജില്ലാ കലക്ടര്‍ അറിയിച്ചു. കാലവര്‍ഷവുമായി ബന്ധപ്പെട്ട ദുരന്ത സാധ്യതകള്‍ കുറക്കുന്നതിനായി വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുന്നതിനും ജില്ലയില്‍ നടപ്പാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം സംഘടിപ്പിച്ചു.

May 31, 2023

വളരെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചു മാറ്റാനും സ്‌കൂളുകളില്‍ അപകടകരമായ മരച്ചില്ലകള്‍ ഉണ്ടെങ്കില്‍ നടപടിക്രമത്തിന് കാത്തുനില്‍ക്കാതെ പെട്ടെന്ന് മുറിച്ചുമാറ്റാനുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാനും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നഗരസഭാ പരിധിയിലെ സ്‌കൂളുകളിലെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട എ.ഇമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് …

കളരിപ്പയറ്റ് പഠിക്കാൻ പാലക്കാടെത്തി നടി ശ്വേത

May 29, 2023

സ്ത്രീകൾ ഏതെങ്കിലും ഒരു ആയോധന കല പഠിച്ചിരിക്കണമെന്ന് മറാഠി സിനിമാ താരം ശ്വേതാ പർദേശി. കളരിപ്പയറ്റിനെ കുറിച്ച് അറിഞ്ഞ ശ്വേതാ കളരിപയറ്റ്കേ അഭ്യസിക്കാൻ കേരളത്തിലേക്ക് വണ്ടി കയറി . പാലക്കാട് ആലത്തൂരിൽ നിന്നാണ് ശ്വേതാ കളരിപ്പയറ്റ് അഭ്യസിക്കുന്നത്. അഭിപ്രായം. പാലക്കാട് ആലത്തൂരിലെ …

പാലക്കാട് ജില്ലയില്‍ പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു

May 25, 2023

മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-എട്ട് ബമ്മണ്ണൂര്‍, മുതലമട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-17 പറയമ്പള്ളം, കരിമ്പ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ്-ഒന്ന് കപ്പടം, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-മൂന്ന് കല്ലമല, ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-10 അകലൂര്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ …

നവകേരളം കര്മപദ്ധതി 2, വിദ്യാകിരണം മിഷന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ 14 സ്‌കൂളുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കിഫ്ബി ഫണ്ടില്നിന്നുള്ള മൂന്ന് കോടി രൂപ ഉപയോഗിച്ച് നിര്മ്മിച്ച ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര, ജി.വി.എച്ച്.എസ്.എസ്. മലമ്പുഴ, ജി.എച്ച്.എസ്.എസ് ഷൊര്ണൂര് ജി.വി.എച്ച്.എസ്.എസ് കാരാക്കുറിശ്ശി, ഒരു കോടി രൂപ വിനിയോഗിച്ച് നിര്മ്മാണം പൂര്ത്തിയാക്കിയ ജി.യു.പി.എസ് പുത്തൂര് ജി.യു.പി.എസ് തത്തമംഗലം, ജി.എച്ച്.എസ് നന്ദിയോട്, ജി.യു.പി.എസ് നല്ലേപ്പിള്ളി, ബി.ജി.എച്ച്.എസ്.എസ് വണ്ണാമട, ജി.എച്ച്.എസ്.എസ് ഷൊര്ണൂര് ജി.എച്ച്.എസ്.എസ് തേങ്കുറുശ്ശി, പ്ലാന്ഫണ്ട്/നബാര്ഡ്/എസ്.എസ്.കെ ഫണ്ട്/മറ്റ് ഫണ്ടുകള് ഉപയോഗിച്ച് നിര്മ്മിച്ച ജി.യു.പി.എസ് അകത്തേത്തറ, എസ്.എം.ജി.എച്ച്.എസ്.എസ് തത്തമംഗലം, ജി.എല്.പി.എസ് പന്നിയങ്കര എന്നിവയുടെയും ജി.വി.എച്ച്.എസ്.എസ് കാരാക്കുറിശ്ശിയുടെ ഒന്നാംഘട്ട ഉദ്ഘാടനവും നടന്നു.

May 24, 2023

കെട്ടിടത്തില്‍ ക്ലാസ്മുറികള്‍, അടുക്കള, ഡൈനിങ് ഹാള്‍, സ്റ്റാഫ് റൂം, ശുചിമുറി, ലാബ് മുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ആനക്കര ജി.എച്ച്.എസ്.എസിന്റെ തറക്കല്ലിടലും വേദിയില്‍ നടന്നു.

പാലക്കാട്ട് ഒന്നാം വിള നെൽകൃഷി അവതാളത്തിൽ; കരാർ പ്രകാരം കേരളത്തിന് വെള്ളം നൽകാതെ തമിഴ്നാട്.

May 24, 2023

പാലക്കാട് : പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം കേരളത്തിനുള്ള വെള്ളം നൽകാതെ തമിഴ്നാട്. ഇതോടെ ആളിയാറിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചുള്ള പാലക്കാട്ടെ ഒന്നാം വിള നെൽകൃഷി അവതാളത്തിലായിരിക്കുകയാണ്. പാലക്കാടൻ പാടങ്ങളിൽ ഇപ്പോൾ വിത്ത് വിതയ്ക്കേണ്ട സമയമാണ്. 2023 മെയ് 15 മുതൽ ജൂൺ …

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായി ; 35 ലക്ഷം രൂപയും 45 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെടുത്തു.

May 24, 2023

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ മുറിയിൽ നിന്നും പിടിച്ചെടുത്തത് ലക്ഷങ്ങൾ. 35 ലക്ഷം പണമായും 45 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ രേഖകളുമാണ് പാലക്കയം വില്ലേജിലെ ഫീൽഡ് അസിസ്റ്റൻഡ് സുരേഷിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തത്. …

377 വില്ലേജ് ഓഫീസുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി

May 23, 2023

*ആറ് മാസത്തിനുള്ളിൽ 139 എണ്ണം കൂടി സ്മാർട്ട് ആകും സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും മുഖം മിനുക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതി പ്രകാരം കേരളത്തിൽ 324 വില്ലേജ് ഓഫീസുകൾ സ്മാർട്ടായി. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന …

ശ്രീനിവാസൻ വധക്കേസ് : ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി എൻഐഎ

May 21, 2023

പാലക്കാട്ടെ ആർഎസ്എസ് മുൻപ്രചാരകൻ ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെക്കുറിച്ച് സൂചന നൽകുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചു. എൻഐഎ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിലാണ് പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രതികൾ കേരളത്തിൽ തന്നെ ഒളിവിൽ …

സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പൂർത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ തിരുവനന്തപുരത്ത് നിർവഹിച്ചു. ജൂൺ ഒന്നുമുതൽ 35 ലക്ഷം മുൻഗണന കാർഡുകളിൽ 10 ലക്ഷം കാർഡുടമകൾക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ 6,228 റേഷൻ കടകൾ വഴിയാകും ധാന്യ പൊടി വിതരണം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.

May 18, 2023

പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ റേഷൻ കടകളിലും മറ്റു ജില്ലകളിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അഞ്ച് റേഷൻ കടകൾ വഴിയും റാഗിപ്പൊടി വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുവിതരണ മേഖലയിലൂടെ ചെറു ധാന്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. നിരന്തരം ചർച്ചകളുടെ …