റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്നു നെടുമ്പാശ്ശേരിയിൽ നൂറിലധികം യാത്രക്കാര്‍ കുടുങ്ങി

August 16, 2025 - 9:31 am

കൊച്ചി | മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നൂറിലധികം യാത്രക്കാര്‍ കുടുങ്ങി. കൊച്ചിയില്‍ നിന്ന് ദുബൈലേക്ക് രാത്രി 10.40 ന് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണം മൂലമാണ് വിമാനം റദ്ദാക്കിയതെന്നാണ് വിശദീകരണം. വിമാനം ഇന്ന് (ഓ​ഗസ്റ്റ് 16 വൈകിട്ട് അഞ്ചരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചതായി യാത്രക്കാര്‍ പറയുന്നു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം കോയമ്പത്തൂരിലേക്ക് വഴി തിരിച്ചുവിടുകയും അവിടെവെച്ച് വിമാനത്തിന് സാങ്കേതിക തകരാര്‍ നേരിട്ടുവെന്നുമാണ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്. എട്ടു മണിയോടെ യാത്രക്കാര്‍ നെടുമ്പാശേരിയില്‍ എത്തിയിരുന്നു. ആദ്യം വിമാനം 11.40 ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാര്‍ക്ക് ലഭിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *